video
play-sharp-fill

കുണ്ടറ പീഡനപ്പരാതിക്കേസില്‍ മന്ത്രി എ കെ ശശീന്ദ്രന് പൊലീസിന്റെ ക്ലീന്‍ചിറ്റ്; പരാതി പിന്‍വലിക്കണമെന്ന് ഇരയോട് പറഞ്ഞിട്ടില്ല; വിഷയം ‘നല്ലരീതിയില്‍ പരിഹരിക്കണം’ എന്ന് മാത്രമാണ് ആവശ്യപ്പെട്ടത്; ഇരയ്‌ക്കെതിരായ പരാമര്‍ശവും മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല; മന്ത്രിക്കെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ്

Spread the love

സ്വന്തം ലേഖകന്‍

കൊല്ലം: കുണ്ടറ പീഡനപ്പരാതിക്കേസില്‍ മന്ത്രി എ കെ ശശീന്ദ്രന് പൊലീസിന്റെ ക്ലീന്‍ചിറ്റ്. പരാതി പിന്‍വലിക്കണമെന്ന് മന്ത്രി ഇരയോട് പറഞ്ഞിട്ടില്ലെന്നും പെണ്‍കുട്ടിക്കെതിരെ യാതൊരു പരാമര്‍ശവും ഉണ്ടായിട്ടില്ലെന്നും അത്‌കൊണ്ടുതന്നെ മന്ത്രിക്കെതിരെ കേസെടുക്കാനാവില്ലെന്നാണ് പൊലീസിന്റെ പക്ഷം.

വിഷയം ‘നല്ലരീതിയില്‍ പരിഹരിക്കണം’ എന്ന് മാത്രമാണ് ആവശ്യപ്പെട്ടത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. കുണ്ടറ പീഡനശ്രമം സംബന്ധിച്ച പരാതിക്ക് പിന്നില്‍ രാഷ്ട്രീയ കാരണങ്ങളാണെന്ന തിരുവനന്തപുരം റേഞ്ച് ഡിഐജിയുടെ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. പരാതി കൈകാര്യം ചെയ്യുന്നതില്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ക്ക് വീഴ്ച സംഭവിച്ചുവെന്നും പരാതിയില്‍ വിശദമായ പ്രാഥമിക അന്വേഷണം നടന്നില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പീഡന പരാതിയില്‍ മന്ത്രി എ കെ ശശീന്ദ്രന്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചു എന്നാരോപിച്ച് പരാതിക്കാരി രംഗത്തെത്തിയിരുന്നു. മന്ത്രിയുമായി പിതാവ് ഫോണില്‍ സംസാരിക്കുന്നതിന്റെ ശബ്ദരേഖയും യുവതി പുറത്തുവിട്ടിരുന്നു. ഇത് വിവാദമായതോടെ മന്ത്രി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചുവെന്ന സംഭവത്തില്‍ എന്‍സിപി ശശീന്ദ്രന് ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു.