Spread the love

കൊച്ചി: കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട പോക്സോ കേസില്‍ പെണ്‍കുട്ടിയും ആണ്‍സുഹൃത്ത് ഫർമാൻ ഖാനും നല്‍കിയ മുൻ‌കൂർ ജാമ്യഹർജി ഹൈക്കോടതി നാളെ വിധി പറയും.

video
play-sharp-fill

തനിക്ക് പ്രായപൂർത്തിയായെന്നും മധ്യപ്രദേശ് സർക്കാരിന്റെ സഹായത്തോടെയാണ് ജനന സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതെന്നും പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞു. പെണ്‍കുട്ടിക്ക് പതിനെട്ട് വയസ്സ് തികഞ്ഞിട്ടില്ലെന്നാണ് മധ്യപ്രദേശ് സർക്കാരിന്റെ വാദം.

 

ഇരയായ പെണ്‍കുട്ടിയ്ക്ക് പരാതിയില്ലല്ലോയെന്ന് കോടതി ചോദിച്ചു. കേരളത്തില്‍ ആയതുകൊണ്ടാണ് ജീവനോടെയിരിക്കുന്നത്. മധ്യപ്രദേശില്‍ പോയാല്‍ ദുരഭിമാനക്കൊല ചെയ്യും എന്ന് ഭീഷണിയുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കഴിഞ്ഞ മാർച്ച്‌ 11ന് തിരുവനന്തപുരത്തെ അരുമാനൂർ ശ്രീ നൈനാർ ദേവി ക്ഷേത്രത്തില്‍ വെച്ചായിരുന്നു കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം നടന്നത്. വിവാഹസമയത്ത് പെണ്‍കുട്ടിക്ക് 16 വയസ്സും രണ്ട് മാസവും മാത്രമായിരുന്നു പ്രായമെന്ന് ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ കണ്ടെത്തുകയുണ്ടായി. വിവാഹത്തിനായി വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചെന്നാണ് ദേശീയ പട്ടികവർഗ കമ്മീഷൻ്റെ കണ്ടെത്തല്‍.

2009 ഡിസംബർ 30 നാണ് പെണ്‍കുട്ടി ജനിച്ചതെന്ന് മധ്യപ്രദേശിലെ ആശുപത്രി രേഖകള്‍ വ്യക്തമാക്കുന്നു. വിവാഹത്തിനായി വ്യാജ ജനന സർട്ടിഫിക്കറ്റ് നിർമ്മിച്ചതായും കമ്മീഷൻ റിപ്പോർട്ടിലുണ്ട്. ഇതോടെയാണ് ഫർമാൻ ഖാനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തത്.