
പൊതുമേഖലാ ധനകാര്യ സ്ഥാപനമായ പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കില്‍ അപ്രന്റീസ് ആകാൻ അവസരം. 635 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
അംഗീകൃത സർവകലാശാലയില്‍ നിന്നു മുഴുവൻ സമയ പഠനത്തിലൂടെ ബിരുദം നേടിയവർക്കാണ് അപേക്ഷിക്കാൻ അവസരം. 01 – 5 -2026 തീയതി അനുസരിച്ച് അഞ്ചു വർഷത്തിനകം നേടിയ ബിരുധമായിരിക്കണമെന്ന നിബന്ധനയുണ്ട്. ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കില്ല. ജൂണ്‍ 6 വരെയാണ് ഓണ്‍ലൈനായി അപേക്ഷിക്കാൻ അവസരമുള്ളത്.
കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം ജില്ലകളിലായി അഞ്ച് ഒഴിവുകളും തമിഴ്നാട്ടില്‍ ചെന്നൈ, കാഞ്ചീപുരം എന്നിവടങ്ങളിലായി ഇരുപതും കർണാടകയില്‍ ബംഗളൂരു അർബൻ പ്രദേശത്ത് പത്ത് ഒഴിവുകളുമാണ് ഉള്ളത്. ഏത് സംസ്ഥാനത്തേക്കാണോ അപേക്ഷിക്കുന്നത് അവിടത്തെ പ്രാദേശിക ഭാഷയില്‍ ഉദ്യോഗാർത്ഥികള്‍ക്ക് പരിജ്ഞാനം നിർബന്ധമാണ്. ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കാനുള്ള ലിസ്റ്റ് തയ്യാറാക്കുക പഠന കാലയളവിലെ അക്കാദമിക് നിലവാരം അനുസരിച്ചായിരിക്കും. ഹയർ സെക്കൻഡറിയും തത്തുല്യവും മുതലുള്ള മാർക്കും പരിഗണിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

01 -05 – 2026 തീയതി അനുസരിച്ച് 20 നും 28 വയസിനുമിടയിലുള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധിയില്‍ പിന്നാക്ക, പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് യഥാക്രമം 3,5,10 വയസ്സ് വരെ ഇളവ് ലഭിക്കും.
വിധവകളോ വിവാഹ ബന്ധം വേർപെടുത്തിയവരോ ആയ സ്ത്രീകള്‍ക്ക് ജനറല്‍ വിഭാഗത്തിന് മുപ്പത്തിയഞ്ചും പിന്നാക്ക വിഭാഗത്തിന് മുപ്പത്തിയെട്ടും പട്ടിക വിഭാഗത്തിന് നാല്‍പതും വയസ്സ് വരെയുള്ളവർക്ക് അപേക്ഷ നല്‍കാൻ സാധിക്കും. ലിസ്റ്റ് പുറത്തുവിടുമ്പോള്‍ സംസ്ഥാനം തിരിച്ചുള്ള സിലക്ഷൻ ലിസ്റ്റും പുറത്തുവിടുന്നതായിരിക്കും.
https://nats.education.gov.in, apprenticeshipindia.gov.in എന്ന പോർട്ടലില്‍ അപേക്ഷകർ നാഷണല്‍ അപ്രന്റീസ്ഷിപ്പ് ട്രെയിനിങ് സ്കീം അല്ലെങ്കില്‍ നാഷണല്‍ അപ്രന്റീസ്ഷിപ്പ് പ്രമോഷൻ സ്കീം പ്രകാരം ആദ്യം പേരുകള്‍ റജിസ്റ്റർ ചെയ്യണം.ഉദ്യോഗാർത്ഥികള്‍ക്ക് https://punjabandsind.bank.in എന്ന വെബ്സൈറ്റ് വഴിയോ [email protected] എന്ന ഇമെയില്‍ വഴിയോ അപേക്ഷ സമർപ്പിക്കാവുന്നതാണ്.







