Spread the love

തിരുവനന്തപുര: ആശങ്ക പരത്തി സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടരുന്നു. ഇന്നലെ 13 പേർക്കാണ് ഷിഗെല്ല രോഗം റിപ്പോർട്ട് ചെയ്തത്. 13187 പേർ പനിബാധിച്ച് ചികിത്സ തേടി. ഇന്നലെ മൂന്നു മരണവും സ്ഥിരീകരിച്ചു. ഇതോടെ ഈ മാസം 69 പേരാണ് പകർച്ചവ്യാധിയെ തുടർന്ന് മരിച്ചത്.

video
play-sharp-fill

സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തി പകർച്ചവ്യാധി കണക്കുകൾ വർധിക്കുന്നു. മ‍ഴക്കാലപൂര്‍വ്വ ശുചീകരണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും അവതാളത്തിലായാണ് പകര്‍ച്ചവ്യാധികൾ നിയന്ത്രിക്കാനാകാതെ സാഹചര്യത്തിലേക്ക് എത്തിച്ചത്.

നിപ, ഷിഗെല്ല രോഗങ്ങൾക്കു പുറമേ ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, എലിപ്പനി, ഇൻഫ്ലുവൻസ, വയറിളക്ക രോഗങ്ങൾ തുടങ്ങിയവയുടെ വ്യാപനവും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ 13 പേര്‍ക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. കോ‍ഴിക്കോട് 4ഉം മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ 3ഉം പാലക്കാട് രണ്ടും കൊല്ലത്ത് ഒരു കേസുമാണ് റിപ്പോര്‍ട്ട് ചെയ്തത്.

സംസ്ഥാനത്ത് 75 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചപ്പോൾ 312 പേരിൽ ഡെങ്കിപ്പനി ലക്ഷണങ്ങളും കണ്ടെത്തി. 13 എലിപ്പനി കേസുകളും 112 ഇൻഫ്ലുവൻസ രോഗവും ഇന്നലെ സ്ഥിരീകരിച്ചു.