Spread the love

കുമരകം: പോലീസിന്‍റെ വാഹനം തടയുകയും പോലീസ് ഉദ്യോഗസ്ഥനെ കൈയറ്റം ചെയ്യുകയും ചെയ്ത രണ്ട് യുവാക്കളെ കുമരകം പോലീസ് അറസ്റ്റ് ചെയ്തു.

video
play-sharp-fill

കുമരകം നാഷ്ണാന്തറ ഭാഗത്ത് വെണ്ണലശേരിക്കളം അരുണ്‍ കുമാർ (28), വാച്ചാപറംമ്പ് നെടുംചിറ വിനീത് കുമാർ (30)എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ദിവസം വൈകുന്നേരം 4.30 ഓടുകൂടി കുമരകം വള്ളാറപ്പള്ളി പാലത്തിനു സമീപത്തായിരുന്നു സംഭവം. പോലീസ് വാഹനത്തിലെ ഡ്രൈവർ ഹോണ്‍ മുഴക്കിയതാണ് പ്രകോപനത്തിന് കാരണമായി പറയുന്നത്. ഇതോടെ യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് പോലീസ് വാഹനത്തിന് വിലങ്ങുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോലീസ് വാഹനം കവണാറ്റിൻ കരഭാഗത്തേക്കു പോകുമ്പോഴാണ് സംഭവം. പോലീസ് ഉദ്യോഗസ്ഥനുമായി വാക്കേറ്റവും ഉന്തുംതള്ളും ഉണ്ടായതിനെത്തുടർന്ന് ഒരാളെ ഉടൻ പിടികൂടിയിരുന്നു.

സംഭവ സ്ഥലത്തുനിന്നുപോയ മറ്റാെരു യുവാവ് വീണ്ടും സംഭവ സ്ഥലത്തേക്ക് തിരിച്ചെത്തിയപ്പോള്‍ സ്റ്റേഷനില്‍ നിന്നെത്തിയ മറ്റു പോലീസുകാർ ഇയാളെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തെന്ന് കുമരകം സിഐ കെ.ജെ. തോമസ് പറഞ്ഞു.