കുമരകം ടൗൺ ബോട്ട് ക്ലബ്ബ് 2025 സീസണിലെ മത്സരങ്ങൾക്കായി ശാരീരിക ക്ഷമത പരിശീലനത്തിനു തുടക്കം കുറിച്ചു

Spread the love

കുമരകം : കുമരകം ടൌൺ ബോട്ട് ക്ലബ്ബിന്റെ 2025 സീസണിലെ മത്സരങ്ങൾക്കായി ശാരീരിക ക്ഷമത പരിശീലനത്തിന് തുടക്കം കുറിച്ചു.

video
play-sharp-fill

എസ്.കെ.എം സ്കൂൾ ഗ്രൗണ്ടിൽ ഇന്ന് രാവിലെ ആരംഭിച്ച പരിശീലന ക്യാമ്പ് ശ്രീകുമാരമംഗലം ദേവസ്വം സെക്രട്ടറി കെ.പി ആനന്ദക്കുട്ടൻ ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

ഫിറ്റ്നസ് കോച്ച് സഹീറിന്റെ കീഴിലാണ് ടീം പരിശീലിക്കുന്നത്. മത്സരങ്ങളിൽ കെ.ടി.ബി.സിയുടെ ഭാഗമാകുന്നതിനൊപ്പം യുവാക്കൾക്ക് കായിക ക്ഷമത

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉറപ്പാക്കുന്നതിനും മത്സര പരീക്ഷകൾക്കും മറ്റും തയ്യാറാകുന്നതിനുംകൂടിയുള്ള മികച്ച അവസരമാണിതെന്നും ക്ലബ്ബ് പ്രസിഡന്റ് വി.എസ് സുഗേഷ് കൂട്ടിച്ചേർത്തു.

വരും ദിനങ്ങളിൽ കൂടുതൽ പേർ പരിശീലനത്തിന്റെ ഭാഗമാകുമെന്നു ടീം കോർഡിനേറ്റർ അജയഘോഷ് അറിയിച്ചു. ചടങ്ങിൽ ക്ലബ്ബ് പ്രവർത്തകർ, തുഴച്ചിൽക്കാർ എന്നിവർ പങ്കെടുത്തു.