Spread the love

കോട്ടയം : കോട്ടയം -കുമരകം റോഡിൽ ശനിയും ഞായറും (നവം 29, 30) ഗതാഗത നിരോധനമില്ല.

video
play-sharp-fill

ഡിറ്റ് വാ ചുഴിക്കാറ്റിൻ്റെ പ്രഭാവത്തിൽ സംസ്ഥാനത്ത് പരക്കെ വരും ദിവസങ്ങളിൽ മഴ പെയ്യുമെന്ന മുന്നറിയിപ്പിൻ്റെ അടിസ്ഥാനത്തിലാണ് കോണത്താറ്റ് പാലത്തിന്റെ പ്രവേശന പാതയുടെ ടാറിംഗ് ജോലികൾ നീട്ടിവച്ചത്.

പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും ടാറിങ് ജോലികൾ നടക്കേണ്ടുന്നതിനാൽ പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായി നിരോധിച്ചതായി കെആർഎഫ്ബി എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫിസ് അറിയിപ്പ് നൽകിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാലാവസ്ഥ അനുകൂലമാകുന്ന പക്ഷം ടാറിംങ് പ്രവൃത്തികളുടെ തീയതി പിന്നീട് അറിയിക്കുമെന്നും അധികൃതർ പറഞ്ഞു. ടാറിംഗിന് വേണ്ടതെല്ലാം പെരുമ്പാവൂരിലെ മിക്സിംഗ് യൂണിറ്റിൽ നിന്നുമാണ് എത്തിക്കേണ്ടത്