മെമ്പറും സഹായികളും എത്തി കൈകൊടുത്തു: ലോറി പുഷ്പം പോലെ കുഴിയിൽനിന്നുകയറി: കുമരകത്ത് ലോറി കുഴിയിൽച്ചാടി ഗതാഗതക്കുരുക്കുണ്ടാക്കിയത് അരമണിക്കൂറോളം
കുമരകം : പഞ്ചായത്ത് മെമ്പറും നാട്ടുകാര്യം കല്ലും ഇല്ലായിരുന്നെങ്കിൽ ഇന്നലെ കുമരകം കടുങ്ങിയേനെ.
കോണത്താറ്റു പാലത്തിന് പകരം ഗതാഗതത്തിനായി നിർമ്മിച്ച താല്ക്കാലിക ബണ്ടിന് സമീപം കുഴിയിൽ വീണ ലോറി കയറ്റാൻ പറ്റിയ പാട് പറഞ്ഞറിയിക്കാനില്ല.
ടയർ കുഴിയിലേക്ക് ഇറങ്ങി തോട്ടിലേക്ക് ചെരിഞ്ഞ വലിയ ലോറിക്ക് താങ്ങായത് ആശുപത്രി ത്തോട്ടിനരികെ വളർന്ന നെല്ലിമരം.
ബണ്ട് റോഡിൽ നിന്ന് ആശുപത്രി റോഡിലേക്ക് തിരിയുന്നതിനിടയിലാണ് ലോറി കുഴിയിലിറങ്ങി തോട്ടിലേക്ക് ചെരിഞ്ഞത്. ഇതോടെ അര മണിക്കൂറിലേറെ റോഡ് ബ്ലോക്കായി. ഇന്നലെ രാവിലെ 7-30 നായിരുന്നു സംഭവം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ സമയം ഗതാഗത നിയ യന്ത്രണത്തിനായി പോലീസ് ഉദ്യോഗസ്ഥർ എത്തിയിരുന്നില്ല. ഇതോടെ വൺവേ പല വേയായി മാറി വാർഡുമെമ്പർ ദിവ്യാ ദാമോദരന്റെ നേതൃത്വത്തിൽ ചിലരെത്തി കല്ലുകളിട്ട് കുഴി നികത്തി വാഹനം പിന്നോട്ട് കയറ്റുകയായിരുന്നു.
ഈ വളവിലെ കുഴി അടയ്ക്കണമെന്ന് പല തവണ പാലത്തിന്റെ പ്രവേശന പാത നിർമ്മാണം നടത്തുന്ന കമ്പിനി യോടാവശ്യപ്പെട്ടിട്ടും പരിഗണിച്ചില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു