Spread the love

കോട്ടയം: കുമരകം കോണത്താറ്റ് പാലത്തിന്റെ സംരക്ഷണഭിത്തിയുടെ പണി ഭാഗികമായി പൂര്‍ത്തിയാക്കി ഈ ഭാഗത്ത് മണ്ണ് ഇറക്കുന്ന ജോലികള്‍ ആരംഭിച്ചു: പുറമ്പോക്ക് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്കും തുടക്കം
ഇവിടെ മണ്ണ് നിറച്ചാല്‍
വാഹനങ്ങള്‍ക്ക് കോട്ടയം ഭാഗത്തുനിന്നു പാലത്തിലേക്ക് എത്താം.

video
play-sharp-fill

ഇരുഭാഗത്തെയും സമീപപാതയുടെ ഭാഗത്ത് മണ്ണു നിറച്ച ശേഷം വാഹനങ്ങള്‍ താല്‍ക്കാലികമായി കടത്തിവിടാനാണു ശ്രമം. ഇതിനു ശേഷം ഇരുകരകളിലെയും സംരക്ഷണഭിത്തി പൂർത്തിയാക്കും.

പാലത്തിന്റെ സമീപപാതയുടെയും പണി 30ന് തീർക്കുമെന്നാണു നേരത്തേ മന്ത്രി വി.എൻ. വാസവൻ നടത്തിയ പ്രഖ്യാപനം.
അതേസമയം, സമീപപാത നിർമാണത്തിനായി പുറമ്പോക്ക് സ്ഥലം ഏറ്റെടുക്കുന്ന നടപടി തുടങ്ങിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുമരകം ഗുരുമന്ദിരം ഭാഗത്തിനു സമീപത്തെ പുറമ്പോക്ക് ഭൂമിയാണ് ഏറ്റെടുത്തത്. എന്നാല്‍, ഗുരുമന്ദിരത്തിന് എതിർഭാഗത്തെ (വടക്കുഭാഗം) ഭൂമി ഏറ്റെടുക്കാൻ നടപടി പൂർണമായിട്ടില്ല. ആറ്റാമംഗലം പള്ളി ഭാഗത്തെ സമീപപാതയുടെ പണി വേഗത്തില്‍ നടക്കുന്നു.