വ്യത്യസ്തമായ പരിപാടികളുമായി കുമരകം കലാഭവൻ നവരാത്രി മഹോത്സവം സംഘടിപ്പിക്കുന്നു:ഒക്ടോബർ 11,12,13 തീയതികളിൽ കുമരകം ഗവൺമെൻ്റ് എച്ച്.എസ്.എസ്.യു.പി സ്കൂൾ ഹാളിലാണ് പരിപാടി: ഇതിന്റെ പ്രവർത്തനോദ്ഘാടനം നാളെ നടക്കും.
കുമരകം : കുമരകം കലാഭവൻ അഭിമുഖ്യത്തിൽ ഒക്ടോബർ
11,12,13 തീയതികളിൽ കുമരകം ഗവൺമെൻ്റ് എച്ച്.എസ്.എസ്.യു.പി സ്കൂൾ ഹാളിൽ നവരാത്രി മഹോത്സവം സംഘടിപ്പിക്കും.
ഇതിൻ്റെ പ്രവർത്തനോദ്ഘാടനം സെപ്തംബർ 30 തിങ്കളാഴ്ച (നാളെ) വൈകുന്നേരം 5.30ന് കുമരകം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി.കെ ജോഷി നിർവ്വഹിക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കലാഭവൻ പ്രസിഡൻ്റ് എം.എൻ ഗോപാലൻ ശാന്തിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ പി.വിജയൻ പുറത്തേച്ചിറ ആദ്യ സംഭാവന നൽകും. യോഗത്തിൽ കലാഭവൻ ഭാരവാഹികളായ
എസ്.ഡി പ്രേംജി ,റ്റി.കെ ലാൽ ജ്യോത്സ്യർ,
പി.കെ അനിൽകുമാർ എന്നിവർ സംസാരിക്കും. നവരാത്രി ആഘോഷത്തിൽ കുട്ടികളുടേയും
പ്രായഭേദമെന്യ ഏവരുടെയും കലാമത്സരങ്ങൾ,
വിവിധ കലാപരിപാടികൾ തുടങ്ങിയവ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
Third Eye News Live
0