കുമരകം അട്ടിപ്പീടിക റോഡിൽ ലോറി അപകടം: റോഡിന് കുറുകെ ലോറി താഴ്ന്നതിനാൽ മറ്റു വാഹനങ്ങൾ തടസപ്പെട്ടു: ലോഡുമായി വഴിതെറ്റി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
കുമരകം :അട്ടിപ്പീടിക പാലത്തിന് സമീപം ഇന്നലെ രാത്രി 12 മണിയോടുകൂടി ലോഡുമായി വഴിതെറ്റി വന്ന ലോറി റോഡിന് കുറുകെ താഴ്ന്നു.
ഇതുമൂലം ഈ റോഡിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ലോറി ഉയർത്തുവാനുള്ള നടപടികൾ ഇതുവരെയും ആരംഭിച്ചിട്ടില്ല.
ലോറി ഉയർത്തി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടിയെടുക്കണമെന്ന് പ്രദേശവാസികൾ അറിയിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലോഡ് കയറ്റി വന്ന ലോറിയായതിനാൽ ഉയർത്താൻ വൈകുമെന്ന് പറയുന്നു. ലോഡ് മറ്റൊരു വാഹനത്തിലേക്ക് മാറ്റിയാലേ ലോറി ഉയർത്താൻ കഴിയു .
ഇതിനുള്ള നടപടികൾ രാവിലെ ആരംഭിച്ചിട്ടില്ല. വാഹനങ്ങൾ ഒന്നും കടന്നുപോകാൻ കഴിയില്ല. അതിനാൽ നാട്ടുകാർ ബുദ്ധിമുട്ടുകയാണ്.
Third Eye News Live
0