
കുമരകം: വാഹനാപകടത്തിൽ കുമരകം സ്വദേശിയായ ക്ഷേത്ര പൂജാരി മരിച്ചു. കുമരകം മാഞ്ചിറ സ്വദേശിയും വെച്ചൂർ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിലെ പൂജാരിയുമായ ഇല്ലിപ്പറമ്പിൽ നളൻ ശാന്തി (63) ആണ് മരിച്ചത്.
വെച്ചൂർ അച്ചിനകത്ത് ഇന്നലെ വൈകുന്നേരം 7.30 ഓടെയായിരുന്നു അപകടം. ക്ഷേത്രത്തിൽനിന്നു വീട്ടിലേക്കുള്ള ബൈക്ക് യാത്രയിൽ ടാങ്കർ ലോറിയെ മറികടക്കുന്നതിനിടയിൽ സ്കൂട്ടറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.
ബൈക്കിൽനിന്നു തെറിച്ചുവീണ ഇദ്ദേഹം ടാങ്കർ ലോറിയിൽ ഇടിച്ചു റോഡിലേക്ക് വീഴുകയായിരുന്നു. ബൈക്ക് ലോറിക്കടിയിൽപ്പെട്ട് തകർന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭാര്യ: സന്ധ്യ, മറിയപ്പള്ളി തോട്ടിപ്പറമ്പിൽ കുടുംബാംഗം. മക്കൾ: നന്ദു, ആനന്ദ. മരുമക്കൾ: അമൃത (തലയോലപ്പറമ്പ്), അർച്ചന (കുമരകം). സംസ്കാരം ഇന്നു നാലിന് വീട്ടുവളപ്പിൽ.



