പന്തളം രാജകുടുംബാംഗം പി ജി ശശികുമാര്‍ വര്‍മ്മ അന്തരിച്ചു

പന്തളം രാജകുടുംബാംഗം പി ജി ശശികുമാര്‍ വര്‍മ്മ അന്തരിച്ചു

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം : പന്തളം രാജകുടുംബാംഗവും കൊട്ടാരം നിർവാഹക സംഘം മുൻ അദ്ധ്യക്ഷനുമായ പി.ജി. ശശികുമാർ വർമ്മ അന്തരിച്ചു. 71 വയസ്സ് ആയിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

കോട്ടയം കിടങ്ങൂർ പാറ്റിയാല്‍ ഗോദശർമ്മൻ നമ്ബൂതിരിപ്പാടിന്റെയും പന്തളം അംബികാവിലാസം കൊട്ടാരത്തില്‍ അംബികത്തമ്ബുരാട്ടിയുടെയും മകനായി 1952 മേയ് 13നാണ് ജനനം. ദേശാഭിമാനിയില്‍ സബ് എഡിറ്ററായി ഔദ്യോഗിക ജീവിതം ആരംഭിച്ച ശേഷം സെക്രട്ടേറിയേറ്റില്‍ ജോലിയില്‍ പ്രവേശിച്ചു. 2007ല്‍ ഡെപ്യൂട്ടി സെക്രട്ടറിയായി വിരമിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിരമിച്ച ശേഷവും വിവിധ സാമൂഹ്യ സംഘടനാ വിഷയങ്ങളില്‍ സജീവമായി പങ്കെടുത്ത അദ്ദേഹം ദീർഘകാലം പന്തളം കേരളവർമ്മ സ്മാരക വായനശാലയുടെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. ക്ഷത്രിയ ക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് , സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. 1996ലെ ഇ.കെ. നായനാർ സർക്കാരിന്റെ കാലത്ത് മന്ത്രി പാലൊളി മുഹമ്മദ് കുട്ടിയുടെ പി.എ ആയും വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് പാലൊളിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായും പ്രവർത്തിച്ചു.

ഭാര്യ : മീര വർമ്മ (കോട്ടയം പൂഞ്ഞാർ കാഞ്ഞിരമറ്റം കൊട്ടാരം) മക്കള്‍ : സംഗീത വർമ്മ, അരവിന്ദ് വർമ്മ ( സീനിയർ സബ് എഡിറ്റർ കേരളകൗമുദി) , മഹേന്ദ്ര വർമ്മ (അക്കൗണ്ടന്റ്) . മരുമകൻ: നരേന്ദ്രവർമ്മ (സെക്ഷൻ ഓഫീസർ, സെക്രട്ടേറിയേറ്റ്). പന്തളം കൊട്ടാരത്തിലെ പൊതുദർശനത്തിന് ശേഷം നാളെ വൈകിട്ട് മൂന്നുമണിയോടെ സംസ്കാരം നടക്കും.