
കുമരകം റീജിയണൽ സഹ ബാങ്കിൽ ലാഭവിഹിതം വിതരണം തുടങ്ങി 10 ശതമാനമാണ് ലാഭ വിഹിതം:
സ്വന്തം ലേഖകൻ
കുമരകം: കുമരകം 315-ാം നമ്പർ റീജിയണൽ സർവീസ് സഹകരണ ബാങ്ക് ഓഹരി ഉടമകൾക്കായി പ്രഖ്യാപിച്ച10 ശതമാനം ലാഭവിഹിതം വിതരണം തുടങ്ങി. വെള്ളിയാഴ്ച മുതൽ
അംഗങ്ങൾക്ക് കൈപ്പറ്റാം. ലാഭവിഹിത വിതരണത്തിൻ്റെ ഉദ്ഘാടനം ബാങ്ക് പ്രസിഡൻ്റ് കെ കേശവൻ 3188-ാം നമ്പർ മെമ്പർ കായലിൽ പൊന്നപ്പന് നൽകി നിർവ്വഹിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഷ്ടത്തിൽ നിന്ന് കരകയറിയ ബാങ്ക്
38 വർഷത്തിനുശേഷമാണ് അംഗങ്ങൾക്ക് ലാഭവിഹിതം വിതരണം ചെയ്യുന്നത്. അംഗങ്ങൾക്ക് മെമ്പർഷിപ്പ് കാർഡുമായി എത്തി ബാങ്കിന്റെ ഹെഡ് ഓഫീസിൽ നിന്ന് ലാഭ വിഹിതം വാങ്ങാവുന്നതാണ്
Third Eye News Live
0