
നവകേരളസദസ്സ്: ഫണ്ട് അനുവദിച്ചതിനെതിരെ കുമരകം ഗ്രാമ പഞ്ചായത്ത് കമ്മിറ്റിയിൽ പ്രതിപക്ഷ ബഹളം:
സ്വന്തം ലേഖകൻ
കുമരകം :നവകേരള സദസിലേക്ക് ആളെ എത്തിക്കാൻ പഞ്ചായത്ത് ഫണ്ട് വിനിയോഗിക്കുന്നതിനെ ചൊല്ലി കുമരകം ഗ്രാമ പഞ്ചായത്ത് കമ്മിറ്റിയിൽ തർക്കം.
സമസ്ത മേഖലയിലും സാമ്പത്തിക പ്രതിസന്ധിമൂലം നട്ടംതിരിയുന്ന സാഹചര്യത്തിൽ നവകേരള സദസ്സിനെതിരെ കുമരകം പഞ്ചായത്ത് കമ്മറ്റിയിൽ ശക്തമായി പ്രതിഷേധിച്ച് ബി.ജെ.പി, കോൺഗ്രസ് പഞ്ചായത്തംഗങ്ങൾ. വ്യാഴാഴ്ച ചേർന്ന പഞ്ചായത്ത് യോഗത്തിലാണ് നവകേരള സദസ്സിന് ഫണ്ട് ചിലവാക്കുന്നതിനെ സംബന്ധിച്ച് ഭരണകക്ഷിയായ ഇടതുപക്ഷവും പ്രതിപക്ഷവും തമ്മിൽ വാക്കുതർക്കം ഉണ്ടായത്.
പദ്ധതി നിർവ്വഹണം മാർച്ച് മാസത്തിനുമുമ്പ് പൂർത്തിയാക്കേണ്ടതു ള്ളപ്പോൾ, പ്രധാനമായും ചെയ്യണ്ട മരാമത്ത് പ്രവൃത്തികളുടെ എസ്റ്റിമേറ്റ് പോലും പൂർത്തിയാക്കിട്ടില്ല. വഴി വിളക്കുകൾ തെളിയുന്നില്ല. ഉൾപ്രദേശങ്ങളിലെ റോഡുകളും, പാലങ്ങളും എല്ലാം തകർന്ന അവസ്ഥയിലാണ്. നിർമ്മാണം കഴിഞ്ഞ മുൻ വർഷങ്ങളിലെ പദ്ധതിയുടെ തുകയും കരാറുകാർക്ക് ലഭിച്ചിട്ടില്ല. നിർമ്മാണം തുടങ്ങിയ ലൈഫ് ഭവന പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് നാളുകളായി തുക ലഭിക്കുന്നില്ല. ഇങ്ങനെ സർവ്വമേഖലയും സ്തംഭിച്ചിരിക്കുകയാണ്. ഈ സാഹചര്യം ഉള്ളപ്പോഴാണ് നവകേരള സദസ്സ് എന്ന ധൂർത്തെന്ന് അംഗങ്ങൾ കുറ്റപ്പെടുത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറ്റുമാനൂരിൽ വെച്ച് നടക്കുന്ന നവകേരള സദസ്സിൽ, കുമരകത്തുനിന്നും ആളുകളെ നിർബന്ധിപ്പിച്ച് പങ്കെടുപ്പിക്കുവാൻ, പഞ്ചായത്ത് ഫണ്ടിൽ നിന്നും വൻതുക ചിലവഴിക്കുവാനുള്ള അജണ്ടയാണ് പഞ്ചായത്ത് കമ്മറ്റിയിൽ അവതരിപ്പിച്ചതെന്ന് ഇവർ പറഞ്ഞു. തർക്കത്തിനൊടുവിൽ ബി.ജെ.പി പഞ്ചായത്തംഗങ്ങളായ വി.എൻ ജയകുമാർ, പി.കെ.സേതു, ശ്രീജാ സുരേഷ് കോൺഗ്രസ് അംഗങ്ങളായ ജോഫി ഫെലിക്സ്, ദിവ്യ ദാമോദരൻ എന്നിവർ ചേർന്