video
play-sharp-fill

കുമരകത്ത് ചുഴലികാറ്റ്; ചുഴലികാറ്റിൽ പെട്ട് നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോ സമീപത്തെ പാടത്തെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു ; വീഡിയോ ദൃശ്യങ്ങൾ കാണാം

കുമരകത്ത് ചുഴലികാറ്റ്; ചുഴലികാറ്റിൽ പെട്ട് നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോ സമീപത്തെ പാടത്തെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു ; വീഡിയോ ദൃശ്യങ്ങൾ കാണാം

Spread the love

സ്വന്തം ലേഖകൻ

കുമരകം:ഇന്നലെ രാത്രി ഏഴ് മണിയോടെ കുമരകം രണ്ടാം കലുങ്ക് ഭാഗത്തുണ്ടായ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം.

രണ്ടാം കലുങ്കിന് സമീപത്തായി കുമരകം റോഡിലൂടെ സഞ്ചരിച്ച ഓട്ടോറിക്ഷ തെറ്റി പാടത്തേയ്ക്ക് മറിഞ്ഞു, ഇരുചക്ര വാഹനങ്ങളും റോഡിലേക്ക് മറിഞ്ഞു വീണു. രണ്ടാം കലുങ്കിനു സമീപം ഫോട്ടോഗ്രാഫർ റെജിയുടെ വീടിനു മുകളിലേക്ക് പരസ്യ ബോർഡ് വീണും, നെൽവിത്തും കക്കയും
മറ്റ് ഉപകരണങ്ങളും സൂക്ഷിച്ചിരുന്ന ഷെഡിന്റെ മേൽക്കൂര ഷീറ്റ്, 60 ഓളം വരുന്ന ഏത്തവാഴ ഉൾപ്പെടെയുള്ള കൃഷി നശിക്കുകയും, വാട്ടർ ടാങ്ക് ഉൾപ്പെടെയുള്ളവയും ചുഴലിക്കാറ്റ് പറത്തിക്കൊണ്ടു പോയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമീപത്തെ തീർത്ഥം വാട്ടർ പ്യൂരിഫിക്കേഷൻ സിസ്റ്റം ഓഫീസിന്റെ മുൻവശത്തെ ഗ്ലാസ് പൂർണ്ണമായും തകർന്നിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ കാഠിന്യം രാത്രിയായതിനാൽ വിലയിരുത്താൻ ആയിട്ടില്ല

ചെങ്ങളം ജോഷി രാമങ്കരിയുടെ കാറിന്റെ ഫ്രണ്ട് ക്യാമറയിൽ നിന്നുള്ള ചുഴലിക്കാറ്റിന്റെ ദൃശ്യങ്ങൾ കാണാം