video
play-sharp-fill

കുമളി കമ്പത്ത് കാറിനുള്ളിൽ മരിച്ചത് കോട്ടയം സ്വദേശികൾ: ഭക്ഷണ അവശിഷ്ടങ്ങളും രക്തം ചർദ്ധിച്ചതിന്റെ ലക്ഷണങ്ങളും വാഹനത്തിൽ; തുണിക്കച്ചവടം പൊളിഞ്ഞതിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മൂലമുള്ള ആത്മഹത്യയെന്ന് സൂചന

കുമളി കമ്പത്ത് കാറിനുള്ളിൽ മരിച്ചത് കോട്ടയം സ്വദേശികൾ: ഭക്ഷണ അവശിഷ്ടങ്ങളും രക്തം ചർദ്ധിച്ചതിന്റെ ലക്ഷണങ്ങളും വാഹനത്തിൽ; തുണിക്കച്ചവടം പൊളിഞ്ഞതിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മൂലമുള്ള ആത്മഹത്യയെന്ന് സൂചന

Spread the love

 

കോട്ടയം: തമിഴ്‌നാട്ടിലെ കമ്പത്ത് കാറിനുള്ളിൽ  മലയാളികളായ മൂന്നംഗ സംഘത്തെ മരിച്ച നിലയില്‍ കണ്ടെത്തി. ഒറ്റപ്പെട്ട സ്ഥലത്ത് പാർക്ക് ചെയ്ത കാറിലാണ് മൂന്ന് മൃതദേഹങ്ങല്‍ കണ്ടെത്തിയത്.

 

കോട്ടയം പുതുപ്പള്ളി സ്വദേശികളായ ജോർജ് പി.സ്‌കറിയ (60), ഭാര്യ മേഴ്‌സി (58), മകൻ അഖില്‍ എസ്.ജോർജ് (29) എന്നിവരാണ് മരിച്ചത്. ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കുമളി -കമ്പം പാതയോരത്ത് ഒഴിഞ്ഞു കിടന്ന കൃഷി ഭൂമിയിലാണ് കാർ  കിടന്നിരുന്നത്. മുന്നിലെ സീറ്റിലാണ് ജോർജിന്റെയും അഖിലിന്റെയും മൃതദേഹം. പിൻസീറ്റില്‍ ഡോറിനോട് ചാരിയാണ് മേഴ്‌സിയുടെ മൃതദേഹം.

 

കാറിന് സമീപത്ത് ഇവർ കഴിച്ചതെന്ന് കരുതുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. രക്തം ചർദ്ദിച്ചതിന്റെ ലക്ഷണങ്ങളുമുണ്ട്. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ തുടങ്ങി. ഫൊറൻസിക് സംഘംകൂടി സ്ഥലത്തെത്തിയാൽ കാർ തുറന്ന് വിശദമായ പരിശോധന നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കുടുംബ സമേതം കാഞ്ഞിരമൂട്ടില്‍ താമസിക്കുന്ന ഇവർക്ക് തുണി കച്ചവടമായിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങളെ തുടർന്ന് വാടക വീട്ടിലേക്ക് മാറിയതായും പ്രദേശവാസികള്‍ പറയുന്നു.