video
play-sharp-fill

കുടുംബശ്രീ വാഴൂർ,ഏറ്റുമാനൂർ ബ്ലോക്കുകളില്‍ നടപ്പാക്കുന്ന എസ്.വി.ഇ.പി പദ്ധതിയില്‍ മൈക്രോ എന്റെർപ്രൈസ് കണ്‍സള്‍ട്ടന്റുമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

കുടുംബശ്രീ വാഴൂർ,ഏറ്റുമാനൂർ ബ്ലോക്കുകളില്‍ നടപ്പാക്കുന്ന എസ്.വി.ഇ.പി പദ്ധതിയില്‍ മൈക്രോ എന്റെർപ്രൈസ് കണ്‍സള്‍ട്ടന്റുമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കുടുംബശ്രീ വാഴൂർ ,ഏറ്റുമാനൂർ ബ്ലോക്കുകളില്‍ നടപ്പാക്കുന്ന എസ്.വി.ഇ.പി പദ്ധതിയില്‍ മൈക്രോ എന്റെർപ്രൈസ് കണ്‍സള്‍ട്ടന്റുമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

പ്രായപരിധി 25-45. യോഗ്യത: പ്ലസ് ടു. അപേക്ഷകർ അതത് ബ്ലോക്ക് പരിധിയില്‍ സ്ഥിര താമസക്കാരും കുടുംബശ്രീ അംഗമോ കുടുംബാംഗമോ ഓക്‌സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 47 ദിവസത്തെ റെസിഡൻഷ്യല്‍ പരിശീലനം ഉണ്ടായിരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താല്‍പര്യമുള്ളവർ വെള്ളക്കടലാസ്സില്‍ എഴുതിയ അപേക്ഷ, ബയോഡാറ്റ, യോഗ്യത പ്രമാണങ്ങളുടെ പകർപ്പ്, അയല്‍ക്കൂട്ട കുടുംബാംഗം /ഓക്‌സിലറി ഗ്രൂപ്പ് അംഗം എന്നു തെളിയിക്കുന്ന സി.ഡി.എസിന്റെ കത്ത് എന്നിവ സഹിതം ഏപ്രില്‍ ആറിന് വൈകിട്ട് അഞ്ചിനു മുൻപായി കോട്ടയം കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസില്‍ സമർപ്പിക്കണം.ഫോണ്‍ :0481-2302049