
കൊല്ലം: ഓണസദ്യ ഹിറ്റായതിനു പിന്നാലെ ക്രിസ്മസ്, പുതുവത്സര വിപണിയില്‍ കേക്ക് രുചിയുമായി കുടുംബശ്രീ.
ഒറ്റക്ലിക്കില്‍ കുടുംബശ്രീ കേക്ക് വീട്ടിലെത്തും.
കുടുംബശ്രീയുടെ പോക്കറ്റ്മാർട്ട് ആപ്ലിക്കേഷൻ വഴി ഇന്നു മുതല്‍ ഓണ്‍ലൈനായി കേക്കുകള്‍ ഓർഡർ ചെയ്യാം.
ഓണസദ്യ എത്തിച്ച മാതൃകയില്‍ അതത് മേഖലയിലെ കുടുംബശ്രീ യൂണിറ്റുകള്‍ ഓണ്‍ലൈൻ വിപണിക്ക് നേതൃത്വം നല്‍കും. പ്ലം കേക്കുകള്‍, ബ്ലാക്ക് വൈറ്റ് ഫോറസ്റ്റ്, റെഡ് വെല്‍വെറ്റ് തുടങ്ങി വിവിധ രുചികളിലുള്ള കേക്കുകള്‍ ലഭ്യമാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓരോ ജില്ലയിലും കേക്കുകള്‍ തയ്യാറാക്കുന്ന യൂണിറ്റുകളുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി കേക്ക് ഡയറക്ടറിയുടെ പ്രകാശനം കഴിഞ്ഞ ദിവസം മന്ത്രി എം.ബി രാജേഷ് നിർവഹിച്ചിരുന്നു.







