Spread the love

പോത്തൻകോട്: കെഎസ്ആർടിസി ബസ്റ്റാൻഡിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം ഒരാൾക്ക് കുത്തേറ്റു.

video
play-sharp-fill

ഇന്ന് രാവിലെയാണ് വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം ഉണ്ടായത്. ഇന്നലെ വൈകുന്നേരം വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം നടന്നിരുന്നു. ഇതിൽപ്പെട്ട

വിദ്യാർത്ഥികളെ പോലീസ് പിടികൂടി രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചിരുന്നു. അതിന്റെ തുടർക്കഥയാണ് ഇന്നത്തെ സംഘർഷം എന്നാണ് പോലീസ് കരുതുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോലീസ് എത്തുമ്പോഴേക്കും കുത്തേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ കുത്തേറ്റ് വിദ്യാർത്ഥിയുടെ വിവരം പോലീസിന് ഇതുവരെയും വിവരം ലഭ്യമായിട്ടില്ല. സംഭവത്തിൽ പോത്തൻകോട് പോലീസ് അന്വേഷണം ആരംഭിച്ചു.