
കെ എസ് ആർ ടി സി ബസിനുളളിലെ സി സി ടിവി ക്യാമറയിൽ മെമ്മറി കാർഡ് കാണാനില്ല.
തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എം എൽ എയും, തിരുവനന്തപുരത്തെ കെ എസ് ആർ ടി സി ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിൽ നിർണായക വഴിത്തിരിവ്.
ബസിലെ സി സി ടിവിയിൽ ഒരു ദൃശ്യവുമില്ലെന്ന് പൊലീസ് പരിശോധനയിൽ വ്യക്തമായി.
മെമ്മറി കാർഡ് കാണ്മാനില്ലെന്നാണ് ബസ് പരിശോധിച്ച ശേഷം പൊലീസ് നൽകുന്ന വിശദീകരണം. മൂന്ന് ക്യാമറകളാണ് ബസിലുണ്ടായിരുന്നത്. മെമ്മറി കാർഡ് മാറ്റിയതായി സംശയിക്കുന്നുവെന്നും പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസിലെ നിര്‍ണായക തെളിവായ ദൃശ്യങ്ങൾ ശേഖരിക്കാന്‍ ബസ് ഹാജരാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കെ എസ് ആർ ടി സിക്ക് കത്ത് നല്‍കിയിരുന്നു. തൃശൂരിലേക്ക് ട്രിപ്പ് പോയ ബസ് ഇന്ന് തിരിച്ചെത്തിയ ശേഷമാണ് പരിശോധന നടന്നത്.
Third Eye News Live
0