play-sharp-fill
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സൗദി ജയിലിൽ കഴിയുന്ന റഹീമിന് ഉടൻ മോചനം

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സൗദി ജയിലിൽ കഴിയുന്ന റഹീമിന് ഉടൻ മോചനം

 

കോഴിക്കോട്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദി ജില്ലയിൽ കഴിയുന്ന കോടമ്പുഴ സീനത്ത് മൻസലിൽ അബ്ദുൽ റഹീമിന്റെ മോചനത്തിന് വഴിയൊരുങ്ങുന്നു. മോചനദ്രവ്യം സ്വീകരിച്ച് റഹീമിന് മാപ്പ് നൽകാൻ തയ്യാറാണെന്ന് മരിച്ച സൗദി ബാലന്റെ കുടുംബം റിയാദ് കോടതി അറിയിച്ചു. ദയാധനമായി കുടുംബം ആവശ്യപ്പെട്ട 34 കോടി രൂപ സ്വരൂപിച്ചതായി റഹീമിന്റെ അഭിഭാഷകൻ നേരത്തെ കോടതി അറിയിച്ചിരുന്നു.

 

റഹീമിന് മാപ്പ് നൽകണമെന്ന് ആവശ്യപ്പെട്ട കോടതിയിൽ അപേക്ഷ നൽകുകയും ചെയ്തു. തുടർന്നാണ് ദയാധനം സ്വീകരിച്ച മാപ്പ് നൽകാൻ സൗദി കുടുംബം തയ്യാറായത്. ഇത് സംബന്ധിച്ച് സൗദി ഇന്ത്യൻ എംബസി വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി തേടിയിട്ടുണ്ട്. ജനകീയ കൂട്ടായ്മയിലൂടെ സമാഹരിച്ച തുക ആദ്യം ബാങ്കിൽ നിന്നും വിദേശകാര്യമന്ത്രാലയത്തിന് കൈമാറണം. അത് പിന്നീട് ഇന്ത്യൻ എംബസി മുഖേനയാകും ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുക.

 

തുടർനടപടികൾ ചർച്ച ചെയ്യാൻ ഇന്ത്യൻ എംബസി പ്രതിനിധിധിയും സൗദിയിലെ അബ്‌ദുൾ റഹീം നിയമസഹായ സമിതി ഭാരവാഹികളും സൗദി കുടുംബത്തിന്റെ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി. നടപടികൾ വേഗത്തിലാക്കാൻ നിയമസഹായ സമിതി ഊർജ്ജിത ഇടപെടൽ തുടരുന്നുണ്ട്. ജോലി ചെയ്തിരുന്ന വീട്ടിലെ ഭിന്നശേഷിക്കാരൻ ആയ ബാലന്‍റെ മരണത്തിന് അബദ്ധവശാൽ കാരണമായതിനെ തുടർന്നാണ് റഹീമിനെ കോടതി ശിക്ഷ വിധിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group