Wednesday, April 22, 2026

കെഎസ്ആര്‍ടിസിയില്‍ ജോലി സമയം 12 മണിക്കൂര്‍ ആക്കണമെന്ന് മാനേജ്‌മെന്റ്;സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ മറ്റ് മാർഗങ്ങളില്ലെന്ന് കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന്റെ വിശദീകരണം

Spread the love


സ്വന്തം ലേഖിക

video
play-sharp-fill

കൊച്ചി :കെഎസ്ആര്‍ടിസിയില്‍ ജോലി സമയം 12 മണിക്കൂര്‍ ആക്കണമെന്ന് മാനേജ്‌മെന്റ്. സിഎംഡി ബിജു പ്രഭാകറിന്റെ നിര്‍ദേശം ഇന്നത്തെ യൂണിയന്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കും. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ലെന്നാണ് കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന്റെ വിശദീകരണം.

മാനേജ്‌മെന്റിനെതിരെ കടുത്ത അതൃപ്തി മുന്‍പും പ്രകടിപ്പിച്ചിട്ടുള്ള യൂണിയനുകള്‍ ജോലി സമയം കൂട്ടാനുള്ള തീരുമാനത്തെ ശക്തമായി എതിര്‍ക്കാനാണ് സാധ്യത. കെഎസ്ആര്‍ടിസിയെ രക്ഷിക്കാനായി കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കാനും ആലോചനകള്‍ നടന്നുവരികയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെഎസ്ആര്‍ടിസിയിലെ ശമ്പള വിതരണം വൈകിയതില്‍ പ്രതിഷേധിച്ച് ട്രേഡ് യുണിയനുകള്‍ സമരം ശക്തമാക്കിയിരുന്നു. വിഷുദിനത്തിലും ശമ്പളമില്ലാത്തതിനാല്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ ചീഫ് ഓഫിസിന് മുന്നിലും യൂണിറ്റ് ഓഫീസുകളിലും യൂണിയനുകള്‍ ധര്‍ണ നടത്തിയിരുന്നു.