video
play-sharp-fill

ഉറങ്ങിയ തക്കം നോക്കി കെഎസ്‌ആര്‍ടിസി സ്വിഫ്റ്റില്‍ പതിനെട്ടുകാരിക്ക് നേരെ ലൈംഗികാതിക്രമം; കോട്ടയം മീനച്ചില്‍ സ്വദേശിയായ 58കാരന്‍ പിടിയില്‍

ഉറങ്ങിയ തക്കം നോക്കി കെഎസ്‌ആര്‍ടിസി സ്വിഫ്റ്റില്‍ പതിനെട്ടുകാരിക്ക് നേരെ ലൈംഗികാതിക്രമം; കോട്ടയം മീനച്ചില്‍ സ്വദേശിയായ 58കാരന്‍ പിടിയില്‍

Spread the love

സ്വന്തം ലേഖിക

കോട്ടയം: കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസ്സിനുള്ളില്‍ 18 കാരിക്ക് നേരെ ലൈംഗികാതിക്രമണം.

കോട്ടയം മീനച്ചില്‍ എടയ്ക്കാട് ചാമക്കാലയില്‍ വീട്ടില്‍ തോമസ് (58) ആണ് തിരുവല്ല പൊലീസിന്റെ പിടിയിലായത്. പാലക്കാട് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസില്‍ ചൊവ്വാഴ്ച വൈകിട്ട് ആറിനാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂത്താട്ടുകുളത്ത് നിന്ന് ചെങ്ങന്നൂരിലേക്ക് പോവുകയായിരുന്ന പതിനെട്ടുകാരിയായ വിദ്യാര്‍ത്ഥിനിക്ക് നേരെയാണ് ഇയാള്‍ അതിക്രമം കാട്ടിയത്. ഏറ്റുമാനൂരില്‍ നിന്ന് ബസില്‍ കയറിയ ഇയാള്‍ പെണ്‍കുട്ടിയുടെ അടുത്താണ് ഇരുന്നത്. യാത്രയ്ക്കിടെ ഉറങ്ങിപ്പോയ വിദ്യാര്‍ത്ഥിനിക്ക് നേരെ ചങ്ങനാശേരി മുതല്‍ പ്രതി ലൈംഗികാതിക്രമം നടത്തുകയായിരുന്നു.

ഉറക്കം വിട്ടുണര്‍ന്നപ്പോള്‍ പ്രതിയുടെ പ്രവൃത്തി ശ്രദ്ധയില്‍പ്പെട്ട പെണ്‍കുട്ടി ബഹളംവച്ചു. ഇതോടെ മറ്റ് യാത്രക്കാരും ബസ് ജീവനക്കാരും ചേര്‍ന്ന് തോമസിനെ തടഞ്ഞുവച്ചു. തിരുവല്ല കെ.എസ്.ആര്‍.ടി.സി സ്റ്റാൻഡില്‍ ബസ് എത്തിയപ്പോള്‍ അറസ്റ്റുചെയ്യുകയായിരുന്നു.