
ബെംഗളൂരു-പത്തനംതിട്ട ബസിൽ മദ്യം കടത്തി ; കെഎസ്ആര്‍ടിസി ജീവനക്കാരെ വിജിലന്‍സ് സംഘം പിടികൂടി
സ്വന്തം ലേഖകൻ
മൂവാറ്റുപുഴ: കെഎസ്ആര്‍ടിസി ബസില്‍ മദ്യം കടത്തിയ കെഎസ്ആര്‍ടിസി ജീവനക്കാരെ വിജിലന്‍സ് സംഘം പിടികൂടി. ബെംഗളൂരു-പത്തനംതിട്ട എസി ഗരുഡ കെഎസ്ആര്‍ടിസി ബസിലെ ജീവനക്കാരാണ് മദ്യം കടത്തിയത്.
വിജിലന്‍സ് സംഘം ബസ് തടഞ്ഞ് നടത്തിയ പരിശോധനയിലാണ് മദ്യം പിടിച്ചെടുത്തത്. തിരുവനന്തപുരത്തു നിന്ന് എത്തിയ കെഎസ്ആര്‍ടിസി വിജിലന്‍സ് ഓഫിസര്‍ ഷാജു ലോറന്‍സിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തി ബസില്‍ നിന്നു മദ്യം പിടിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ ബെംഗളൂരുവില്‍ നിന്നു പത്തനംതിട്ടയിലേക്കു തിരികെ പോകുമ്ബോള്‍ മൂവാറ്റുപുഴയില്‍ ബസ് തടഞ്ഞാണു വിജിലന്‍സ് സംഘം പരിശോധന നടത്തിയത്. ബസില്‍ നിന്നു മദ്യം പിടികൂടിയതോടെ ജീവനക്കാരെയും ബസും സംഘം കസ്റ്റഡിയില്‍ എടുത്തു.
Third Eye News Live
0