കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനുള്ളിൽ കയറി ഡ്രൈവറുടെ ബൈക്ക് മോഷ്ടിച്ചു; ബൈക്കുമായി പറക്കുന്നതിനിടെ ഇതേ ഡ്രൈവറുടെ തന്നെ ബസിനു പിന്നിൽ ബൈക്കിടിച്ചു; ബൈക്ക് മോഷ്ടാവായ യുവാവ് കൊച്ചി ഉദയം പേരൂരിൽ പിടിയിൽ; ബൈക്ക് മോഷ്ടാവിനെ പിടികൂടുന്ന വീഡിയോ തേർഡ് ഐ ന്യൂസ് ലൈവിൽ കാണാം

കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനുള്ളിൽ കയറി ഡ്രൈവറുടെ ബൈക്ക് മോഷ്ടിച്ചു; ബൈക്കുമായി പറക്കുന്നതിനിടെ ഇതേ ഡ്രൈവറുടെ തന്നെ ബസിനു പിന്നിൽ ബൈക്കിടിച്ചു; ബൈക്ക് മോഷ്ടാവായ യുവാവ് കൊച്ചി ഉദയം പേരൂരിൽ പിടിയിൽ; ബൈക്ക് മോഷ്ടാവിനെ പിടികൂടുന്ന വീഡിയോ തേർഡ് ഐ ന്യൂസ് ലൈവിൽ കാണാം

Spread the love

തേർഡ് ഐ ക്രൈം

കോട്ടയം: കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ യൂണിഫോം ധരിച്ച് ഡിപ്പോയിൽ കയറി ബൈക്ക് മോഷ്ടിച്ച ശേഷം പറപറന്ന മോഷ്ടാവിന്റെ ബൈക്ക് ഇതേ ഡ്രൈവറുടെ തന്നെ ബസിനു പിന്നിൽ ഇടിച്ചു. വ്യാഴാഴ്ച വൈകിട്ട് മൂന്നുമണിയോടെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്നും മോഷ്ടിച്ചെടുത്ത ബൈക്കിൽ പാഞ്ഞ യുവാവ്, എറണാകുളം ഉദയംപേരൂരിൽ വച്ചാണ് ബസിനു പിന്നിൽ അപകടത്തിൽപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ ജോജി എന്ന യുവാവിനെ കോട്ടയം വെസ്റ്റ് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്.

കോട്ടയം ഡിപ്പോയിലെ ഡ്രൈവർ ബിജു അനീസ് സേവ്യറിന്റെ ബൈക്കാണ് ഡിപ്പോയ്ക്കുള്ളിൽ കടന്ന യുവാവ് മോഷ്ടിച്ചത്. കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ യൂണിഫോമായ നീല ഷർട്ട് ധരിച്ചാണ് ഇയാൾ ഡിപ്പോയ്ക്കുള്ളിൽ കടന്നത്. തുടർന്നു, ഡിപ്പോയ്ക്കുള്ളിൽ പാർക്ക് ചെയ്തിരുന്ന ബൈക്കുമായി ഇയാൾ കടക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്നു മണിയോടെ ബൈക്ക് മോഷണം പോയ വിവരം അറിഞ്ഞ ബിജു കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. പൊലീസിൽ പരാതി നൽകിയ ശേഷം തിരികെ സ്റ്റാൻഡിൽ എത്തിയ ബിജു, ഇവിടെ നിന്നും എറണാകുളം റൂട്ടിൽ സർവീസ് നടത്താൻ പോകുകയായിരുന്നു.

ഈ ബസ് ഉദയം പേരൂരിൽ എത്തിയപ്പോഴാണ് പിന്നിൽ ഒരു ബൈക്ക് വന്നിടിച്ചത്. അപകട വിവരം അറിഞ്ഞ് ബസ് നിർത്തിയ ഡ്രൈവർ ബിജു പുറത്തിറങ്ങി നോക്കിയപ്പോഴാണ് തന്റെ ബൈക്കാണ് ബസിന്റെ പിന്നിൽ വന്നിടിച്ചതെന്നു കണ്ടെത്തിയത്. തുടർന്നു, ബിജുവും കണ്ടക്ടറും യാത്രക്കാരും ചേർന്നു ബൈക്ക് യാത്രക്കാരനെ പിടികൂടുകയായിരുന്നു. തുടർന്നു ഉദയംപേരൂർ പൊലീസ് സ്ഥലത്ത് എത്തി. തുടർന്നു, പ്രതിയെ പിടികൂടി സ്റ്റേഷനിൽ എത്തിച്ചു. കോട്ടയം വെസ്റ്റ് പൊലീസിനെ വിവരം അറിയിച്ചത് അനുസരിച്ചു വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്.