സ്ത്രീകളോടു മാത്രമല്ല കേരളത്തിൽ ക്രൂരത: ഇതിലും ഭേദം ആ മിണ്ടാപ്രാണിയെ കൊല്ലാമായിരുന്നില്ലേ..! ഒൻപതു മാസം ഗർഭിണിയായ എരുമയോട് സാമൂഹ്യ വിരുദ്ധരുടെ ക്രൂരത; റോഡരികിലെ പാടശേഖരത്തിൽ കെട്ടിയിരുന്ന എരുമയുടെ ശരീരത്തിൽ ടാർ കോരിയൊഴിച്ചു; കണ്ണില്ലാത്ത ക്രൂരത കാട്ടിയത് കുമരകത്ത് :വീഡിയോ റിപ്പോർട്ട് ഇവിടെ കാണാം

തേർഡ് ഐ ബ്യൂറോ

കോട്ടയം: മനുഷ്യനോട് മാത്രമല്ല മൃഗങ്ങളോടും കൊടും ക്രൂരതയാണ് സമൂഹത്തിൽ ഇപ്പോൾ നടക്കുന്നത്. പത്തനംതിട്ടയിൽ കൊവിഡ് രോഗിയായ പെൺകുട്ടിയെ ആംബുലൻസ്് ഡ്രൈവർ ക്രൂരമായി പീഡിപ്പിച്ചു. തിരുവനന്തപുരത്ത് കൊവിഡ് സർട്ടിഫിക്കറ്റ് വാങ്ങാൻ എത്തിയ യുവതിയെ ഹെൽത്ത് ഇൻസ്‌പെക്ടർ പീഡിപ്പിച്ചു. ഇതിനെല്ലാം ഒടുവിൽ കുമരകത്തു നിന്നും പുറത്തു വരുന്നത് കൊടും ക്രൂരതയുടെ വാർത്തയാണ്. റോഡരികിലെ പാടശേഖരത്തിൽക്കെട്ടിയിരുന്ന ഗർഭിണിയായ എരുമയുടെ ശരീരത്തിൽ ടാർ കോരിയൊഴിച്ചാണ് മനുഷ്യൻ കൊടുംക്രൂരനായി മാറിയത്. വീഡിയോ റിപ്പോർട്ട് ഇവിടെ കാണാം –

കുമരകം രണ്ടാം കലുങ്കിനു സമീപത്തെ പാടശേഖരത്തിൽ കെട്ടിയിരുന്ന ഒൻപതു മാസം ഗർഭിണിയായ എരുമയുടെ ശരീരത്തിലേയ്ക്കാണ് കൊടുംക്രൂരന്മാരായ സംഘം ടാർ ഉരുക്കിയൊഴിച്ചത്. എരുമയുടെ ഉടമ ചെമ്പോടിത്തറയിൽ ഷിബു ജോസഫ് രണ്ടു മണിക്കൂറോളം പരിശ്രമിച്ച ശേഷമാണ് എരുമയുടെ ശരീരത്തിൽ നിന്നും പകുതിയെങ്കിലും ടാർ നീക്കാനായത്.

കഴിഞ്ഞ ദിവസം രാത്രിയിലാണ് സാമൂഹ്യ വിരുദ്ധർ എരുമയുടെ ശരീരത്തിൽ ടാർ ഒഴിച്ചതെന്നാണ് സംശയിക്കുന്നത്. വെള്ളപ്പൊക്കത്തെ തുടർന്നു വീട്ടിലും തൊടിയിലും വെള്ളംകയറിയതിനാൽ ഷിബു തന്റെ രണ്ടു പശുക്കളെയും എരുമയെയും റോഡരികിലാണ് കെട്ടിയിരുന്നത്. ഇത്തരത്തിൽ കെട്ടിയിരുന്ന പശുക്കളിൽ ഒന്നിനെ കഴിഞ്ഞ ദിവസം സ്‌കൂട്ടർ ഇടിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. ഇത്തരത്തിൽ ഇടിച്ച സ്‌കൂട്ടറിനുള്ള ആരെങ്കിലും ആകാം അക്രമത്തിനു പിന്നിലെന്നാണ് സൂചന.

വ്യാഴാഴ്ച ഉച്ചയ്ക്ക 11 മണിയോടെ ഉടമ ഷിബു എരുമയുടെ അടുത്ത് എത്തിയപ്പോഴാണ്