കൺമുന്നിൽ ലക്ഷണങ്ങൾ കണ്ടു കിട്ടിയിട്ടും പോളിന്റെ കണ്ണ് മഞ്ഞളിച്ചില്ല; ഈരയിൽക്കടവിൽ കിടന്നു കിട്ടിയ ഒരു ലക്ഷത്തിനു മുകളിൽ പണമടങ്ങിയ പൊതി പൊലീസ് സ്റ്റേഷനിൽ എത്തിച്ച് പോൾ മാതൃകയായി: വീഡിയോ ഇവിടെ കാണാം

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൺമുന്നിൽ ലക്ഷങ്ങൾ കണ്ടു കിട്ടിയിട്ടും പോളിന്റെ കണ്ണ് മഞ്ഞളിച്ചില്ല. റോഡരികിൽ കിടന്ന ഒരു ലക്ഷം രൂപയ്ക്കു മുകളിലുള്ള തുകയടങ്ങിയ പൊതി കണ്ടിട്ടും പോളിന്റെ മനസ് അൽപം പോലും ചഞ്ചലപ്പെട്ടില്ല. ആ പണം അടങ്ങിയ പൊതി ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയാണ് പോൾ ചെയ്തത്. വീഡിയോ റിപ്പോർട്ട് ഇവിടെ കാണാം

വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. നാട്ടകം വൈദ്യുതി സെക്ഷൻ ഓഫിസിലെ താല്കാലിക ഡ്രൈവറാണ് പോൾ. ഇദ്ദേഹം ഈരയിൽക്കടവ് ബൈപ്പാസ് റോഡിലൂടെ വരുമ്പോഴാണ് വഴിയിൽ ഒരു പൊതി കിടക്കുന്നത് കണ്ടത്. തുടർന്നു, ഇദ്ദേഹം ഈ പൊതി എടുക്കുകയും തുറന്നു പരിശോധിക്കുകയും ചെയ്തു.

ഈ സമയത്താണ് പൊതിയ്ക്കുള്ളിൽ ഒരു ലക്ഷം രൂപയ്ക്കു മുകളിലുള്ള തുകയാണ് എന്നു കണ്ടെത്തിയത്. തുടർന്നു, ഈ തുക ഇദ്ദേഹം കെ.എസ്.ഇ.ബി ഓഫിസിൽ എത്തി മേലുദ്യോഗിസ്ഥരുമായി വിഷയം ചർച്ച ചെയ്തു. ഇതോടെയാണ് പണം പൊലീസ് സ്റ്റേഷനിൽ ഏൽപ്പിക്കാൻ തീരുമാനിച്ചത്. തുടർന്നു ഇദ്ദേഹം പണവുമായി ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ എത്തി. ഈ തുക ഇവിടെ ഉദ്യോഗസ്ഥരെ ഏൽപ്പിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊതിയിലുള്ള പണം എത്രയാണ് എന്നും കൃത്യമായ രേഖയും സഹിതം പൊലീസ് സ്റ്റേഷനിൽ എത്തുന്നവർക്കു പണം തിരികെ നൽകും.