Spread the love

 

കോഴിക്കോട്: താമരശ്ശേരിയിൽ രാത്രിയിൽ ഇറങ്ങേണ്ട സ്റ്റോപ്പിൽ നിർത്തിയില്ലെന്ന പരാതിയിൽ കെ എസ് ആർ ടി എസ് ജീവനക്കാരനെതിരെ നടപടിയുമായി ഗതാഗത വകുപ്പ്. സംഭവത്തിൽ മന്ത്രി കെ ബി ഗണേഷ് കുമാർ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു.

video
play-sharp-fill

 

ശനിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ആവശ്യപ്പെട്ട സ്റ്റോപ്പിൽ ബസ് നിർത്തിയില്ലെന്നാണ് താമരശ്ശേരി സ്വദേശിയായ 19 വയസ്സുകാരിയുടെ പരാതി.

 

ബാംഗ്ലൂരിൽ നിന്ന് താമരശ്ശേരിയിലേക്കുള്ള യാത്രയിൽ യുവതി ഒറ്റയ്ക്കായിരുന്നു. സാധാരണ രാത്രി 8:30 നാണ് ബാംഗ്ലൂരിൽ നിന്നുള്ള കെഎസ്ആർടിസി സ്കാനിയ ബസ് താമരശ്ശേരിയിലെത്തുക. എന്നാൽ സംഭവ ദിവസം രാത്രി ബസ് എത്തിയത് രാത്രി 10 മണിക്കാണ്. ആവശ്യപ്പെട്ടത് താമരശ്ശേരി പഴയ ബസ്റ്റാൻഡിൽ നിർത്തണമെന്നായിരുന്നു. എന്നാൽ അവിടെ നിർത്താൻ പറ്റില്ലെങ്കിൽ താമരശ്ശേരി ഡിപ്പോയിൽ നിർത്താമെന്നും ബസ് ജീവനക്കാർ പറയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

അര കിലോമീറ്റർ മാറി ഡിപ്പോയിൽ ബസ് നിർത്തി. പിന്നീട് പഴയ ബസ് സ്റ്റാൻഡിൽ കാത്തു നിന്ന വിദ്യാർത്ഥിയുടെ പിതാവ് പിന്നീട് ഡിപ്പോയിലെത്തി കൂട്ടുകയായിരുന്നു. സ്ത്രീകൾ രാത്രി സമയങ്ങളിൽ ബസ് നിർത്തണമെന്ന് ആവശ്യപ്പെട്ടാൽ നിർത്തുകയാണ് കെഎസ്ആർടിസിയുടെ ചടങ്ങ്. ഇത് ലംഘിച്ചതിനെതിരെയാണ് കെഎസ്ആർടിസി അധികൃതർക്ക് പരാതി നൽകിയത്.