കെഎസ്ആർടിസി ബസ് കാറിൽ ഇടിച്ചശേഷം നിർത്താതെപോയി; യാത്രക്കാരുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഡ്രൈവർ മദ്യപിച്ചിരുന്നതായി കണ്ടെത്തി;ഒടുവിൽ അറസ്റ്റ്

കെഎസ്ആർടിസി ബസ് കാറിൽ ഇടിച്ചശേഷം നിർത്താതെപോയി; യാത്രക്കാരുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഡ്രൈവർ മദ്യപിച്ചിരുന്നതായി കണ്ടെത്തി;ഒടുവിൽ അറസ്റ്റ്

Spread the love

സ്വന്തം ലേഖകൻ

മലപ്പുറം: മദ്യപിച്ച് ബസോടിച്ച് അപകടമുണ്ടാക്കി. മലപ്പുറം കുറ്റിപ്പുറത്ത് കെഎസ്ആർടിസി ഡ്രൈവർ പിടിയിൽ. കൽപ്പറ്റ മുട്ടിൽ സ്വദേശി അജിയെയാണ് ഇൻസ്പെക്ടർ കെ പ്രമോദ് അറസ്റ്റ് ചെയ്തത്. ഇയാൾ മദ്യപിച്ചതായി കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.

ഈ കഴിഞ്ഞ ദിവസം രാത്രിയാണ് കേസിനാസ്പദമായ സംഭവം. സുൽത്താൻ ബത്തേരിയിൽ നിന്നു തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു അജി ഓടിച്ചിരുന്ന കെഎസ്ആർടിസി ബസ് കാറിൽ ഇടിക്കുകയായിരുന്നു. മലപ്പുറം ജില്ലയിൽ എത്തിയ ബസ് കുറ്റിപ്പുറം ഭാഗത്ത് വെച്ച് ഒരു കാറിന്റെ പിറകുവശത്ത് ഇടിച്ചാണ് അപകടമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടിയുടെ ആഘാത്തിൽ കാറിന് കേടുപാടുകൾ സംഭവിച്ചു. ബസ് നിർത്താതെ പോയതിനെ തുടർന്ന് കാറിലുള്ളവർ ബസിനെ
പിന്തുടരുകയായിരുന്നു. തുടർന്ന് ഡ്രൈവർ മദ്യപിച്ചിട്ടുണ്ടെന്ന സംശയം തോണി.

പോലീസ് സ്ഥലത്തെത്തി പരിശോധനയിൽ കെഎസ്ആർടിസി ഡ്രൈവർ മദ്യപിച്ച് വാഹനം ഓടിച്ചതായി സ്ഥിരീകരിച്ചു. അബ്ദുൽ ജലാൽ എന്നയാളുടെ പരാതിയിൽ കൽപ്പറ്റ മുട്ടിൽ സ്വദേശി അജിക്കെതിരെ പോലീസ് കേസെടുത്തു.