Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കൊച്ചി: കെ.എസ്.ആര്‍.ടി.സി ബസ് കണ്ടക്ടര്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയെ ആക്ഷേപിച്ചതായി പരാതി.

കണ്‍സെഷൻ കാര്‍ഡുമായി യാത്ര ചെയ്യുന്നതിനിടെ കണ്ടക്ടര്‍ ആക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി. തൃക്കാക്കര കൈപ്പടമുകള്‍ സ്വദേശി മുഹമ്മദ് റാഫിയെയാണ് കണ്ടക്ടര്‍ ആക്ഷേപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുപത്തിരണ്ടുകാരനായ റാഫി 80 ശതമാനം അംഗപരിമിതിയുള്ളയാളാണ്. ആലുവയിലെ സ്പെഷ്യല്‍ സ്കൂളിലാണ് റാഫി പഠിക്കുന്നത്.

രാവിലെ ക്ലാസില്‍ പോകുന്നതിനായി സീപോര്‍ട്ട് റോഡിലെ കൈപ്പടമുകള്‍ ജംങ്ഷനില്‍ നിന്ന് ആലുവ- തൃപ്പൂണിത്തുറ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ കയറിയപ്പോഴായിരുന്നു കണ്ടക്ടറുടെ ഭാഗത്തു നിന്ന് മോശം പ്രതികരണമുണ്ടായത്.

ബസ് കണ്ടക്ടര്‍ യാത്രക്കാരുടെ മുന്നില്‍ വച്ച്‌ മകനെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് റാഫിയുടെ പിതാവ് ജബ്ബാറിന്റെ പരാതി.

എന്നാൽ അംഗപരിമിതനാണെന്ന് തെളിയിക്കുന്ന ഒറിജിനൽ രേഖകൾ യാത്രക്കാരുടെ
കൈവശം ഇല്ലാതിരുന്നതിനാലാണ് യാത്ര ചെയ്യുന്നതിന് ബുദ്ധിമുട്ടാണെന്ന് യാത്രക്കാരെ അറിയിച്ചതെന്ന് കണ്ടക്ടർ പറഞ്ഞു