
സ്ത്രീയേയും കുട്ടിയെയും സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; യാത്രക്കാർ ബഹളം വച്ചതോടെ നിർത്തിയത് അഞ്ച് കിലോമീറ്റർ കഴിഞ്ഞ്
സ്വന്തം ലേഖിക
തൃശൂർ: സ്ത്രീയെയും കുട്ടിയെയും സ്റ്റോപ്പിൽ ഇറക്കാതെ അഞ്ചു കിലോമീറ്റർ അപ്പുറത്ത് ഇറക്കി വിട്ട് കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ഡ്രൈവർ. ഇന്നലെ രാവിലെ എറണാകുളത്തുനിന്നു കോഴിക്കോട് ഭാഗത്തേക്കു പോയിരുന്ന ആർപികെ 166 നമ്പർ ബസിലാണ് സംഭവം.
പാലിയേക്കര ടോളിൽനിന്നു നേരേ ദേശീയപാത വഴി വന്ന ബസിൽ കുട്ടനെല്ലൂരിൽ ഇറങ്ങണമെന്നു സ്ത്രീ ആവശ്യപ്പെട്ടു. കണ്ടക്ടർ ബെല്ലടിച്ചെങ്കിലും ഡ്രൈവർ നിർത്തിയില്ല. പിന്നീടു ജൂബിലി മിഷൻ ആശുപത്രിയെത്തിയിട്ടും ബസ് നിർത്താതെ വന്നപ്പോൾ യാത്രക്കാർ ബഹളം കൂട്ടിയതോടെയാണ് ഡ്രൈവർ നിർത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട് സ്ത്രീയും കുട്ടിയും ഇവിടെയിറങ്ങി തിരിച്ചുപോകാൻ വേറെ വഴിതേടുകയായിരുന്നു.സ്ത്രീയെയും കുട്ടിയെയും അവരുടെ സ്റ്റോപ്പിൽ ഇറക്കാതെ പെരുവഴിയിൽ ഇറക്കിവിട്ടതിനെതിരെ ചിലർ ഡ്രൈവറോടും കണ്ടക്ടറോടും തട്ടിക്കയറി. യാത്രക്കാരുടെ പ്രതിഷേധത്തെ വകവയ്ക്കാതെയാണ് പിന്നീടും യാത്ര തുടർന്നത്.