കാറിൽ കെഎസ്ആർടിസി ബസ് ഉരഞ്ഞു; ബസിന്റെ താക്കോൽ ഊരിയെറിഞ്ഞ് യുവാവ്; സംഭവത്തിൽ യുവാവിനെതിരെ ആലുവ പോലീസ് കേസ് എടുത്തു

Spread the love

ആലുവ: ആലുവയിൽ കെഎസ്ആർടിസി ബസ് കാറിൽ ഉരഞ്ഞുവെന്ന് ആരോപിച്ച് ബസിന്റെ താക്കോൽ ഊരിയെടുത്തു യുവാവ്. ഒരാഴ്ച മുൻപ് മാർത്താണ്ഡവർമ്മ പാലത്തിന് സമീപമാണ് സംഭവം നടന്നത്.

video
play-sharp-fill

ആലുവയിൽ നിന്നും മാളയിലേക്ക് സർവീസ് നടത്തുന്ന ബസിന്റെ താക്കോലാണ് യുവാവ് ഊരിയെറിഞ്ഞത്.

എന്നാൽ, കാർ തെറ്റായ ദിശയിൽ ഓവർടേക്ക് ചെയ്തു വന്നതാണ് അപകട കാരണമെന്നാണ് കെഎസ്ആർടിസി ഡ്രൈവറുടെ ആരോപണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവശേഷം മാപ്പ് പറഞ്ഞു കേസ് ഒത്തുതീർപ്പാക്കാൻ യുവാവ് മാള ഡിപ്പോയിൽ എത്തിയിരുന്നു. പക്ഷേ ജീവനക്കാർ മാപ്പ് നിഷേധിക്കുകയായിരുന്നു. വലിയ മാനസിക സമ്മർദ്ദം ഡ്രൈവർക്ക് ഉണ്ടായി എന്നാണ് ജീവനക്കാർ പറയുന്നത്.

സംഭവത്തിൽ യുവാവിനെതിരെ ആലുവ പൊലീസ് കേസെടുത്തു.