കാണിച്ചത് ശുദ്ധ തോന്ന്യാസം; ഇതൊന്നും ചോദ്യം ചെയ്യാൻ കേരളത്തിലെ ഒറ്റ രാഷ്ട്രീയ നേതാവിനും നാവ് പൊങ്ങില്ല; നാടൊട്ടൊകും ട്രാൻസ്ഫോമറിൽ രണ്ടാൾ പൊക്കത്തിൽ കാട് പിടിച്ചിട്ടും കാണാൻ കെ എസ് ഇ ബി അധികൃതർക്ക് കണ്ണില്ല; കെ എസ് ഇ ബി അധികൃതർ കാണിച്ചത് ചെറ്റത്തരം തന്നെ….!

കാണിച്ചത് ശുദ്ധ തോന്ന്യാസം; ഇതൊന്നും ചോദ്യം ചെയ്യാൻ കേരളത്തിലെ ഒറ്റ രാഷ്ട്രീയ നേതാവിനും നാവ് പൊങ്ങില്ല; നാടൊട്ടൊകും ട്രാൻസ്ഫോമറിൽ രണ്ടാൾ പൊക്കത്തിൽ കാട് പിടിച്ചിട്ടും കാണാൻ കെ എസ് ഇ ബി അധികൃതർക്ക് കണ്ണില്ല; കെ എസ് ഇ ബി അധികൃതർ കാണിച്ചത് ചെറ്റത്തരം തന്നെ….!

Spread the love

കോട്ടയം: ആയുസിൻ്റെ നല്ലൊരു ഭാഗം മണ്ണിൽ പണിയെടുത്ത് നരകിക്കുന്ന കർഷകന് നേരെ അധികൃതർ എന്നും കണ്ണടച്ചിട്ടുള്ളു.

അതിൻ്റെ ഉത്തമ ഉദാഹരണമാണ് മൂവാറ്റുപുഴയിൽ കർഷകൻ്റെ കുലച്ച വാഴകൾ കെഎസ്ഇബി ഉദ്യോഗസ്ഥർ വെട്ടിനശിപ്പിച്ചത്. അഹംഭാവം കൊണ്ട് കണ്ണിന് കാഴ്ച്ച നശിച്ച വകുപ്പ് കാട്ടിക്കൂട്ടിയ കൊടിയ നെറികേട്. ഇതൊന്നും ചോദ്യം ചെയ്യാൻ ഒറ്റ രാഷ്ട്രീയ നേതാവിന്റെയും നാവ് പൊങ്ങില്ല.

ഈ ക്രൂരമായ പ്രവർത്തി ചെയ്യുമ്പോഴും കെ എസ് ഇ ബി അധികൃതർ കാണാത്ത മറ്റ് പലതുമുണ്ട്.
നാടൊട്ടാകെ ട്രാൻസ്ഫോമറിൽ രണ്ടാൾ പൊക്കത്തിൽ കാട് പിടിച്ച് കിടപ്പുണ്ട്. എന്നാൽ ഇതൊന്നും കെ എസ് ഇ ബി അധികൃതരുടെ കണ്ണിൽ പിടിച്ചിട്ടില്ല. ഇതൊന്നും ഇവർക്ക് ഒരു പ്രശ്നവുമല്ല. കർഷക ആത്മഹത്യകൾ പെരുകുന്ന ഈ കാലത്ത് ജീവിക്കാൻ വേണ്ടി പാവപ്പെട്ടവൻ ചെയ്യുന്നതെല്ലാം അധികൃതരുടെ മുന്നിൽ നിയമ ലംഘനമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ജില്ലയിൽ മിക്കയിടങ്ങളിലും ട്രാൻസ്ഫോർമറിൽ രണ്ടാൾ പൊക്കത്തിൽ കാട് വളർന്ന് കിടപ്പുണ്ട്. എന്നാൽ ഇതൊന്നും ഒരു ഉദ്യോഗസ്ഥനും തിരിഞ്ഞുനോക്കില്ല.

നാടു മുഴുവൻ സമരവും പ്രതിഷേധവുമായി നടക്കുന്ന രാഷ്ട്രീയ നേതാക്കൾക്കും ഇതൊന്നും അത്ര വലിയ സംഭവമല്ല. കർഷകർക്ക് നീതി വാങ്ങി കൊടുക്കാൻ പോരാടുന്നു എന്ന് വാദിക്കുമ്പോഴും കർഷകർക്ക് നേരെയുള്ള ഇത്തരം അതിക്രമങ്ങൾ നാട്ടിൽ വർധിക്കുകയാണ്.