video
play-sharp-fill

കെ.എസ്.ഇ.ബി യുടെ   തീവെട്ടി കൊള്ളക്കെതിരെ നാട്ടകം  മണ്ഡലം  കോൺഗ്രസ്  കമ്മറ്റി ധർണ്ണ  നടത്തി

കെ.എസ്.ഇ.ബി യുടെ തീവെട്ടി കൊള്ളക്കെതിരെ നാട്ടകം മണ്ഡലം കോൺഗ്രസ് കമ്മറ്റി ധർണ്ണ നടത്തി

Spread the love

സ്വന്തം ലേഖകൻ

നാട്ടകം : മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി യുടെ തീവെട്ടി കൊള്ളക്കെതിരെ പള്ളം പവർ ഹൗസ് കെ.എസ്.ഇ.ബി ഓഫീസിനു മുൻപിൽ ധർണ്ണ നടത്തി.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോവിഡിന്റെ മറവിൽ ജനങളുടെ കയ്യിൽനിന്ന് കെ.എസ്.ഇ.ബി ഈടാക്കിയ അധിക തുക തിരിച്ചു നൽകണമെന്ന് തിരുവഞ്ചൂർ ആവിശ്യപ്പെട്ടൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണ്ഡലം പ്രസിഡന്റ് ജോൺ ചാണ്ടിനേതൃത്വം നൽകി. കെ.പി.സി.സി ജനറൽ സെക്രട്ടറി ഡോ.പി.ആർ സോന, സെക്രട്ടറി നാട്ടകം സുരേഷ്, ബ്ലോക്ക് പ്രസിഡന്റ് എസ്‌ രാജീവ്,

യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് രാഹുൽ മറിയപ്പള്ളി, മുനിസിപ്പൽ കൗൺസിലർ ഷീനാ ബിനു, മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് പൊന്നമ്മ ശ്രീധരൻ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മിനി കരിമ്പിൽ,

യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി അബു താഹിർ,രഞ്ജിഷ് ഡി, രാജമ്മ ചന്ദ്ര ശേഖരൻ, ടി.ആർ ദിവാകരൻ, സാജൻ, യൂത്ത് കോൺഗ്രസ് നേതാക്കളായ,ദീപു ചന്ദ്ര ബാബു, ആൽബിൻ, അഭിഷേക്, വിമൽ, മോൻസി, നവീൻ, അനുഷ് തുടങ്ങിയവർ പങ്കെടുത്തു.