ഇനി മാസം തോറും ‘ഷോക്ക്’..!! സംസ്ഥാനത്ത് പ്രതിമാസം വൈദ്യുതി നിരക്ക് കൂടും; ഇന്ധന സർചാർജ് കൂട്ടാൻ കെഎസ്ഇബിക്ക് അനുമതി..! ജൂൺ ഒന്നു മുതൽ നിലവിൽ വരും

ഇനി മാസം തോറും ‘ഷോക്ക്’..!! സംസ്ഥാനത്ത് പ്രതിമാസം വൈദ്യുതി നിരക്ക് കൂടും; ഇന്ധന സർചാർജ് കൂട്ടാൻ കെഎസ്ഇബിക്ക് അനുമതി..! ജൂൺ ഒന്നു മുതൽ നിലവിൽ വരും

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വൈദ്യുതിയിൽ പ്രതിമാസം സ്വമേധയാ സർചാർജ് ഈടാക്കുന്നതിനായി വൈദ്യുതി ബോർഡിന് റഗുലേറ്ററി ബോർഡിന്റെ അംഗീകാരം.യൂണിറ്റിന് പരമാവധി 10 പൈസ ഈടാക്കുന്നതിനാണ് അംഗീകാരം നൽകിയിരിക്കുന്നത്. കരടു ചട്ടങ്ങളിൽ 20 പൈസയാണ് നിർദ്ദേശിച്ചിട്ടുള്ളത്. ബോർഡ് ആവശ്യപ്പെട്ടത് നാൽപ്പത് പൈസയായിരുന്നെങ്കിലും അനുമതി ലഭിച്ചില്ല. പിന്നീട് ഇതാണ് പത്ത് പൈസയായി പരിമതപ്പെടുത്തിയത്. സർചാർജ് ജൂൺ ഒന്ന് മുതൽ നിലവിൽ വരും.

വൈദ്യുതി ഉൽപാദനത്തിനുള്ള ഇന്ധനത്തിന്റെ വിലകൂടുന്നത് കാരണമുണ്ടാകുന്ന അധിക ചെലവാണ് സർചാർജിലൂടെ ഈടാക്കുന്നത്. നിലവിൽ മൂന്ന് മാസത്തിൽ ഒരിക്കൽ ബോർഡ് നൽകുന്ന അപേക്ഷയിൽ ഉപഭോക്താക്കളുടെ വാദം കേട്ടതിന് ശേഷമാണ് കമ്മീഷൻ സർചാർജ് തീരുമാനിച്ചിരിക്കുന്നത്. ഇതിനാൽ തന്നെ ജൂൺ ഒന്ന് മുതൽ പത്തുപൈസയിൽ കൂടാത്ത സർചാർജ് മാസം തോറും ഈടാക്കുന്നതിനായി ബോർഡിന് സ്വമേധയാ തീരുമാനമെടുക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന് പുറമേ ജൂൺ പകുതിയോടെ വൈദ്യുതി നിരക്ക് കൂടും. യൂണിറ്റിന് 41 പൈസ കൂട്ടണമെന്നാണ് ബോർഡ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ കമ്മീഷൻ ഇതിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല.

അതേസമയം പുതിയ ചട്ടം നിലവിൽ വന്നാലും പരമാവധി പത്ത് പൈസ നിയന്ത്രണം ആദ്യ ഒമ്പത് മാസം ഉപഭോക്താവിന് ബാധകമായിരിക്കില്ല. പഴയ ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ ഒമ്പത് മാസത്തെ സർചാർജ് അനുവദിക്കുന്നതിന് ബോർഡ് നേരത്തെ കമ്മീഷന് അപേക്ഷ നൽകിയിരുന്നു.

ആദ്യ മൂന്ന് മാസം 30 പൈസയും അടുത്ത മൂന്ന് മാസം 14 പൈസയും അത് കഴിഞ്ഞ് വരുന്ന മൂന്ന് മാസം 16 പൈസയും വേണമെന്നായിരുന്നു ബോർഡിന്റെ ആവശ്യം. എന്നാൽ ഇത് സംബന്ധിച്ച അപേക്ഷകളിൽ കമ്മീഷൻ തീരുമാനമെടുത്തിട്ടില്ല.

Tags :