വ്യാജരേഖാ കേസ്: കെഎസ്‌യു നേതാവ് അന്‍സില്‍ ജലീലിന് ആശ്വാസം; ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി; ഒരാഴ്ച്ചയ്ക്കുള്ളില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിര്‍ദ്ദേശം
സ്വന്തം ലേഖിക
കൊച്ചി: വ്യാജ ബിരു സര്‍ട്ടിഫിക്കറ്റ് കേസില്‍ കെഎസ്‌യു നേതാവ് അൻസില്‍ ജലീലിന് ഇടക്കാല മുൻകൂര്‍ ജാമ്യം.
ഒരാഴ്ച്ചയ്ക്കുള്ളില്‍ അൻസില്‍ ജലീല്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ കോടതി നിര്‍ദ്ദേശം നല്‍കി.
ഇദ്ദേഹത്തെ അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയാണെങ്കില്‍ 50000 രൂപ ബോണ്ടിന്റെ അടിസ്ഥാനത്തില്‍ ജാമ്യത്തില്‍ വിടണമെന്നും കോടതി വ്യക്തമാക്കി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ടാഴ്ചത്തേക്കാണ് കോടതി ഇടക്കാല ജാമ്യം അനുവദിച്ച കേസ് പരിഗണിച്ച കോടതി വ്യാജ സര്‍ട്ടിഫിക്കറ്റുമായി അൻസില്‍ ജലീലനെ നേരിട്ട് ബന്ധപ്പെടുത്തുന്ന എന്താണുളളതെന്ന് ചോദിച്ചു. സര്‍ട്ടിഫിക്കറ്റ് പൊതുമധ്യത്തിലുണ്ടെന്നത് വാസ്തവമാണ്.
ഏതെങ്കിലും അതോറിറ്റിക്ക് മുൻപില്‍ ഈ രേഖ അൻസില്‍ ജലീല്‍ സമര്‍പ്പിച്ചെങ്കില്‍ തെറ്റുകാരനാണ്. എന്നാല്‍ അങ്ങനെ ചെയ്തതായി അറിവില്ലെന്നും ഹൈക്കോടതി ജസ്റ്റിസ് സിയാദ് റഹ്മാൻ ചൂണ്ടിക്കാട്ടി.
Third Eye News Live
0