വൃദ്ധ ദമ്പതികൾ വെട്ടേറ്റു മരിച്ച നിലയിൽ ; ഭാര്യയെ വീടിനുള്ളിൽ നിന്നും ഭർത്താവിനെ സമീപത്തെപറമ്പിൽ നിന്നുമാണ് കണ്ടെത്തിയത് ; സംഭവത്തിൽ ദുരൂഹത

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

മലപ്പുറം: കൂട്ടിലങ്ങാടി പടിഞ്ഞാറ്റുമുറിയിൽ വൃദ്ധദമ്പതികളെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ചട്ടിപ്പറമ്പ് കൂളിപ്പുലാക്കൽ കൃഷ്ണൻ (75) ഭാര്യ അമ്മിണി (65) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴുത്തറുത്ത നിലയിൽ അമ്മിണിയുടെ മൃതദേഹം വീട്ടിലെ ഹാളിൽ നിന്നും കൃഷ്ണന്റെ ശരീരം വീടിന് പുറത്തെ വാഴച്ചുവട്ടിലുമാണ് കണ്ടത്. കൃഷ്ണന്റെ മൃതദേഹത്തിനരികിൽ അരിവാൾ കത്തിയും ഉണ്ടായിരുന്നു. സംഭവസമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമീപത്തു താമസിക്കുന്ന, കൃഷ്ണന്റെ ജ്യേഷ്ഠന്റെ മരുമകൾ പുറത്തുപോകാനായി വീടു പൂട്ടി താക്കോൽ ഏൽപിക്കാനെത്തിയപ്പോഴാണ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടത്.

ഭാര്യയെ വെട്ടിയ ശേഷം കൃഷ്ണൻ സ്വയം ശരീരത്തിൽ വെട്ടിയതാകാമെന്നാണ് പ്രാഥമിക നിഗമനം.കൃഷ്ണൻ ഒരു മുൻകോപക്കാരൻ ആയിരുന്നെന്നും ബന്ധുക്കൾ പറയുന്നു.അതുകെണ്ട് തന്നെ കുടുംബവഴക്കാവാം കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.

മലപ്പുറത്ത് നിന്നുള്ള ഫോറൻസിക് വിഭാഗവും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. മലപ്പുറം ഡിവൈ.എസ്.പി ജലീൽ തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

പോസ്റ്റുമോർട്ടത്തിനായി മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സദാശിവൻ, ശിവാനന്ദൻ, സുഹാസിനി, അംബിക, അജിത എന്നിവർ മക്കളാണ്. മരുമക്കൾ: സുരേഷ്, ഗണേഷ്, സ്വപ്ന, ദിവ്യ.