Spread the love

കൊച്ചി: കെ-ഫോണ്‍ അഴിമതി ആരോപണത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ഹർജി ഹൈക്കോടതി തള്ളി.

video
play-sharp-fill

സിബിഐ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ഹർജി.

പദ്ധതിയില്‍ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടോ നിയമവിരുദ്ധതയോ കണ്ടെത്താനായിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. കെ-ഫോണ്‍ ടെൻഡർ നടപടികള്‍ തുടരാമെന്ന് കോടതി അറിയിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ-ഫോണ്‍ പദ്ധതിയുടെ കരാറിലും ഉപകരാറിലും അഴിമതി നടന്നെന്നും ഇതുമായി ബന്ധപ്പെട്ട് സിഎജി റിപ്പോർട്ടില്‍ പരാമർശമുണ്ടെന്നുമായിരുന്നു സതീശൻ ഉന്നയിച്ചത്.

പദ്ധതിയില്‍ വിശദമായ സിബിഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട്

ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹർജിയില്‍ നേരത്തെ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടിയിരുന്നു.