സ്ഥാനമോഹികളെ തൃപ്തിപ്പെടുത്താൻ കെപിസിസിയുടെ ഭാരവാഹിത്വം നൽകുമ്പോൾ പട്ടിക ചുരുക്കാൻ ശ്രമിച്ച മുല്ലപ്പള്ളി രാമചന്ദ്രന് കിട്ടിയത് എട്ടിന്റെ പണി ; പുറത്ത് വരുന്നത് നാല് വർക്കിങ്ങ് പ്രസിഡന്റുമാരും പത്ത് വൈസ് പ്രസിഡന്റുമാരും ഉൾപ്പെടുന്ന ജംബോ ഭാരവാഹിത്വ പട്ടിക

സ്ഥാനമോഹികളെ തൃപ്തിപ്പെടുത്താൻ കെപിസിസിയുടെ ഭാരവാഹിത്വം നൽകുമ്പോൾ പട്ടിക ചുരുക്കാൻ ശ്രമിച്ച മുല്ലപ്പള്ളി രാമചന്ദ്രന് കിട്ടിയത് എട്ടിന്റെ പണി ; പുറത്ത് വരുന്നത് നാല് വർക്കിങ്ങ് പ്രസിഡന്റുമാരും പത്ത് വൈസ് പ്രസിഡന്റുമാരും ഉൾപ്പെടുന്ന ജംബോ ഭാരവാഹിത്വ പട്ടിക

Spread the love

 

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കോൺഗ്രസിലെ അധികാരമോഹികളെ തൃപ്തിപ്പെടുത്താൻ വേണ്ടി കെപിസിസിയുടെ ഭാരവാഹിത്വം നൽകിവരുമ്പോൾ പട്ടിക ചുരുക്കാൻ ശ്രമിച്ച മുല്ലപ്പള്ളി രാമചന്ദ്രന് കിട്ടിയത് എട്ടിന്റെ പണി. കേരളത്തിലെ കോൺഗ്രസ്സിന്റെ ഗ്രൂപ്പ് നേതാക്കളും ഒരുമിച്ച് ചേർന്ന് എല്ലാം കാര്യങ്ങളും നിശ്ചയിച്ചതോടെ ജംബോ ഭാരവാഹിത്വ പട്ടികയാണ് പുറത്തുവരാൻ ഒരുങ്ങുന്നത്. നാലു വർക്കിങ് പ്രസിഡന്റുമാർ ഉൾപ്പെടുന്ന കെപിസിസി ഭാരവാഹി പട്ടികയാണ് സംസ്ഥാന നേതൃത്വം കോൺഗ്രസ് ഹൈക്കമാൻഡിന് കൈമാറിയിരിക്കുന്നത്. ഗ്രൂപ്പ് ചർച്ചകളെ തുടർന്ന് വൈസ് പ്രസിഡന്റുമാർ ഏഴിൽ നിന്ന്് പത്തായി ഉയർന്നിട്ടുണ്ട്. ഇത് സംബന്ധിച്ച അന്തിമ തീരുമാനം പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി ഉടൻ കൈക്കൊള്ളും.

കെ.പി.സി.സി ജനറൽ സെക്രട്ടറിമാരുടെ പട്ടികയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആർ. മഹേഷും കെഎസ്‌യു മുൻ പ്രസിഡന്റ് വി എസ്. ജോയി എന്നിവരുണ്ട്. ഇതിനുപുറമെ എ, ഐ ഗ്രൂപ്പുകൾക്കൊപ്പം പുറമേ വി എം. സുധീരൻ, പി.സി. ചാക്കോ എന്നിവർ സമർപ്പിച്ച പേരുകളും പട്ടികയിലുണ്ട്. പാർട്ടിയുടെ വർക്കിങ് പ്രസിഡന്റുമാരായി വി.ഡി സതീശനും തമ്പാനൂർ രവിയും കൂടി ഇത്തവണ ഒപ്പമുണ്ട്. നിലവിൽ ഈ സ്ഥാനത്തിരിക്കുന്ന കൊടിക്കുന്നിൽ സുരേഷ്, കെ. സുധാകരൻ എന്നിവർ തുടരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വർക്കല കഹാർ, കെ.സി. റോസക്കുട്ടി, കെ.പി. ധനപാലൻ, അടൂർ പ്രകാശ്, ശൂരനാട് രാജശേഖരൻ, വി എസ്. ശിവകുമാർ, ജോസഫ് വാഴയ്ക്കൻ, എ.പി. അനിൽ കുമാർ, സി.പി. മുഹമ്മദ്, കെ.ബാബു എന്നിവരെയാിരിക്കും വൈസ്പ്രസിഡന്റുമാരായി പരിഗണിക്കുക. ഏക ട്രഷറർ ആയി കെ. കെ കൊച്ചുമുഹമ്മദ് എത്തും.

വി.എ. കരീം, പാലോട് രവി, പ്രതാപവർമ തമ്ബാൻ, ഷാനവാസ് ഖാൻ, കെ.സി. അബു, മുഹമ്മദ് കുഞ്ഞി, ഡൊമിനിക് പ്രസന്റേഷൻ, അബ്ദുൽ മുത്തലിബ്, പി.എ. മാധവൻ, കെ. ശിവദാസൻ നായർ, റോയ് കെ. പൗലോസ്, കുര്യൻ ജോയ്, വി എസ്. ജോയ്, എഴുകോൺ നാരായണൻ, പി. ചന്ദ്രൻ, കരകുളം കൃഷ്ണപിള്ള, എൻ. സുബ്രഹ്മണ്യൻ, വി.ജെ. പൗലോസ്, കെ.പി. കുഞ്ഞിക്കണ്ണൻ, കെ. സുരേന്ദ്രൻ, പത്മജ വേണുഗോപാൽ, രമണി പി. നായർ, കെ. നീലകണ്ഠൻ, സജീവ് മാറോളി, എ.എ. ഷുക്കൂർ, പി.എം. നിയാസ്, കെ.പി. അനിൽകുമാർ, വിജയൻ തോമസ്, സി.ആർ. മഹേഷ്, ടോമി കല്ലാനി, ജോൺസൺ ഏബ്രഹാം, ഡി. സുഗതൻ എന്നിങ്ങനെ 33 പേരെയായിരിക്കും ജനറൽ സെക്രട്ടറിമാരായി പരിഗണിക്കുക

60 പേരുമായി സെക്രട്ടറിമാരുടെ പട്ടികയും ഹൈക്കമാൻഡിനു നൽകിയിട്ടുണ്ട്. സെക്രട്ടറിമാരുടെ പ്രഖ്യാപനം തൽക്കാലം മാറ്റിവച്ച് ബാക്കി പട്ടിക ആദ്യഘട്ടത്തിൽ പുറത്തിറക്കുന്നതിന്റെ സാധ്യതയും നേതൃത്വം പരിശോധിക്കുന്നുണ്ട്. സെക്രട്ടറിമാരുടെ പട്ടികയിൽ വനിതകൾ, യുവാക്കൾ എന്നിവർക്കു മതിയായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനു കൂടുതൽ ചർച്ചകൾ നടക്കും. അതായത് ഇനിയും ആളുകൾ സെക്രട്ടറിമാരാകും. വിവിധ ഗ്രൂപ്പുകൾക്കു പുറമേ മുതിർന്ന നേതാക്കളായ കെ. മുരളീധരൻ, വി.എം. സുധീരൻ എന്നിവരും സ്വന്തം നിലയിൽ പട്ടിക കൈമാറിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം മുല്ലപ്പള്ളിയും പ്രതിപക്ഷ നേതാവ് മേശ് ചെന്നിത്തലയും സോണിയ, ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, മുകുൾ വാസ്‌നിക് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഉമ്മൻ ചാണ്ടിയും ഡൽഹിയിലെത്തി. പട്ടിക സംബന്ധിച്ച അന്തിമ തീരുമാനം സംസ്ഥാന നേതൃത്വം സോണിയയ്ക്കു വിട്ടു. രാഹുൽ ഗാന്ധിയുടെ അഭിപ്രായം ആരാഞ്ഞ ശേഷമാകും പ്രഖ്യാപനം ഉണ്ടാകുക. എന്നാൽ പട്ടികയിൽ മതിയായ പ്രാതിനിധ്യം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാക്കൾ ഹൈക്കമാൻഡിനെ സമീപിച്ചു. പട്ടികയിൽ കെ.സി വേണുഗോപാലിന്റേയും എ.കെ ആന്റണിയുടേയും നിലപാടുകളും നിർണ്ണായകമാകും.

പട്ടികയിലുള്ള പുതിയ കെപിസിസി ഭാരവാഹികളെ ഒരുമിച്ച് പ്രഖ്യാപിക്കാതെ ഘട്ടം ഘട്ടമായി പ്രഖ്യാപിക്കാനുള്ള നീക്കവും ഒരുങ്ങുന്നുണ്ട്. കെപിസിസിയുടേത് ജംബോ പട്ടികയാണെന്ന ആക്ഷേപത്തെ തടയാനാണ് ഈ നീക്കം. അതിനാൽ തന്നെ ജനറൽ സെക്രട്ടറിമാർ, വർക്കിങ് പ്രസിഡന്റുമാർ, ഖജാൻജി എന്നിവരെ ആദ്യ ഘട്ടത്തിൽ പ്രഖ്യാപിച്ചേക്കും.

എന്നാൽ എംപി മാരെയും എംഎൽഎമാരെയും ഉൾപ്പെടുത്താൻ ഗ്രൂപ്പ് മാനേജർമാർ ചരടുവലിക്കുന്നെന്ന ആക്ഷേപം കോൺഗ്രസിൽ ശക്തമാണ്. ‘ഒരാൾക്ക് ഒരു പദവി’ എന്ന എ.ഐ.സി.സി നിർദ്ദേശം കെ.പി.സി.സി പുനഃസംഘടനയിൽ അട്ടിമറിക്കപ്പെടുന്നെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. രമേശ് ചെന്നിത്തല കെപിസിസിയുടെ അധ്യക്ഷനായിരുന്ന കാലഘട്ടത്തിൽ ജനപ്രതിനിധികളെ ഭാരവാഹിത്വത്തിൽ നിന്നും ഒഴിവാക്കിയിരുന്നു. നേരത്തെ കെപിസിസി ഭാരവാഹിത്വം വേണ്ടെന്നു വച്ച വി.ഡി സതീശനെ വർക്കിങ് പ്രസിഡന്റായി പരിഗണിക്കുന്നതും വിമർശനം ഉയർത്തിയിട്ടുണ്ട്. അടൂർ പ്രകാശ് എം.പി, വി.എസ് ശിവകുമാർ എം.എൽ.എ എന്നിവരും വൈസ് പ്രസിന്റുമാരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. എ.പി അനിൽ കുമാർ എംഎൽഎയും പട്ടികയിലുണ്ട്.

കോൺഗ്രസിനു വേണ്ടി ശബരിമല കേസ് നടത്തുന്ന പ്രയാർ ഗോപാലകൃഷ്ണനെ പട്ടികയിലേക്ക് പരിഗണിച്ചില്ലെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. വി.എം സുധീരന്റെ നോമിനിയായി സൂരജ് രവി, ജോൺസൻ എബ്രഹാം, ടോമി കല്ലാനി, ബീന ജോസഫ്, മണക്കാട് സുരേഷ് എന്നിവരാണ് ജനറൽ സെക്രട്ടറിമാരുടെ പട്ടികയിലുള്ളത്. പി.സി ചാക്കോയുടെ നോമിനിയായി ഡി സുഗതനും, ആറ്റിപ്ര അനിലും, എം എം ഹസന്റെ നോമിനിയായി ബി എസ് ബാലചന്ദ്രൻ, പോളച്ചൻ മണിയങ്കോടൻ, കെ മുരളീധരന്റെ നോമിനായി പ്രവീൺ കുമാർ എന്നിവരും ജനറൽ സെക്രട്ടറിമാരായേക്കും. മരിയാപുരം ശ്രീകുമാർ, ഇടപ്പള്ളി ലത്തീഫ് എന്നിവരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.