
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന് ശേഷമുള്ള കെപിസിസിയുടെ ആദ്യ സമ്പൂർണ യോഗം ഇന്ന്.
കെപിസിസി പ്രസിഡന്‍റ് അടക്കം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ക്ക് പകരക്കാർ ആര് എന്നത് യോഗത്തില്‍ ചർച്ചയായേകും.
സംഘടന ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളും കോർപറേഷൻ ബോർഡ് വിഭജനങ്ങളും യോഗത്തിന്‍റെ അജണ്ടയിലുണ്ട്.
കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, എംപിമാർ, എംഎല്‍എമാർ, കെപിസിസി ഭാരവാഹികള്‍, ഡിസിസി പ്രസിഡൻ്റുമാർ എന്നിവരാണ് ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കുക. താഴെത്തട്ടില്‍ സംഘടന ശക്തിപ്പെടുത്തുകയാണ് യോഗത്തിലെ പ്രധാന അജണ്ട.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടീം യുഡിഎഫ് എന്ന ബാനറില്‍ ഒറ്റക്കെട്ടായി നടത്തിയ പ്രവർത്തനമാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് പ്രധാന കാരണം എന്നാണ് പാർട്ടിയുടെ വിലയിരുത്തല്‍. എന്നാല്‍ പലയിടങ്ങളിലും പാർട്ടി ദുർബലമാണെന്ന അഭിപ്രായം നേതാക്കള്‍ക്കിടയിലുണ്ട്.
ബൂത്ത് തലം മുതല്‍ സംഘടനയെ ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ യോഗത്തില്‍ ആവിഷ്കരിക്കും.
നിലവിലെ കെപിസിസി പ്രസിഡന്‍റും രണ്ട് വർക്കിങ് പ്രസിഡന്‍റുമാരും മന്ത്രിസഭയുടെ ഭാഗമായതോടെ പകരക്കാരെ കുറിച്ചുള്ള ചർച്ചകള്‍ പാർട്ടിയില്‍ സജീവമാണ്.
എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, ആൻ്റോ ആന്‍റണി എന്നിവരും ജോസഫ് വാഴയ്ക്കനും അടക്കം നിരവധി പേർ പ്രസിഡന്‍റ് സ്ഥാനത്തേക്ക് കണ്ണ് വെച്ചിട്ടുണ്ട്. വർക്കിങ് പ്രസിഡന്‍റുമാരായി പി.സി വിഷ്ണുനാഥും എപി അനില്‍കുമാറിനും പകരക്കാരെ കണ്ടെത്തേണ്ടതുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡ് ആണെങ്കിലും പ്രാഥമിക ചർച്ചകള്‍ ഇന്നത്തെ യോഗത്തില്‍ ഉണ്ടായേക്കും .







