കോഴിക്കോട് വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോംഗ് റൂം തുറന്നെന്ന് ആരോപിച്ച്‌ പ്രതിഷേധവുമായി യുഡിഎഫ് പ്രവർത്തകർ:തുറന്നത് സ്ട്രോംഗ് റൂം അല്ലെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ

Spread the love

കോഴിക്കോട്: വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോംഗ് റൂം തുറന്നെന്ന് ആരോപിച്ച്‌ പ്രതിഷേധവുമായി യുഡിഎഫ് പ്രവർത്തകർ.
കോഴിക്കോട് ജില്ലയിലെ ഏഴു മണ്ഡലങ്ങളിലെ വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്ന വെള്ളിമാടുകുന്ന് ജെഡിടിയിലെ സ്ട്രോംഗ് റൂം തുറന്നതായാണ് പരാതി.

video
play-sharp-fill

തുറന്നത് സ്ട്രോംഗ് റൂം അല്ലെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പോളിങ്ങുമായി ബന്ധപ്പെട്ട മറ്റു സാമഗ്രികള്‍ സൂക്ഷിച്ചിരുന്ന റൂമാണ് തുറന്നതെന്നും പേരാമ്പ്ര നിയോജക മണ്ഡലത്തിലെ പോളിംഗ് സാമഗ്രികളുടെ പരിശോധനയുടെ ഭാഗമായാണ് മെറ്റീരിയല്‍സ് റൂം തുറന്നത്.

സ്ഥാനാർഥികളുടെ ഏജന്‍റുമാരുടെ സാന്നിധ്യത്തിലാണ് റൂം തുറന്നതെന്നും റിട്ടേണിംഗ് ഓഫീസർ അറിയിച്ചു. ഏത് റൂം തുറന്നാലും അത് ഗുരുതരമായ വീഴ്‌ചയാണെന്നാണ് യുഡിഎഫ് വാദം. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് ഡിസിസി പ്രസിഡന്‍റ് കെ. പ്രവീണ്‍ കുമാർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം സ്ട്രോംഗ് റൂമിന് സമീപത്തെ റൂം തുറക്കുന്ന കാര്യം റിട്ടേണിംഗ് ഓഫീസർ അറിയിച്ചിരുന്നുവെന്ന് പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തെഹ്‌ലിയ പറഞ്ഞു.രാവിലെ എട്ടിനാണ് വിളിച്ച്‌ അറിയിച്ചത്. ഒമ്പതിന് എത്തണമെന്ന് ആവശ്യപ്പെട്ടു.

താൻ എത്തുമ്പോഴേക്കും റൂം തുറക്കാനുള്ള നടപടി കഴിഞ്ഞിരുന്നുവെന്നും ഏജന്‍റിന്‍റെ സാനിധ്യത്തിലാണ് റൂം തുറന്നതെന്നും ഫാത്തിമ്മ തഹ്‌ലിയ വ്യക്തമാക്കി. എന്നാല്‍ കോണ്‍ഗ്രസ് ആരോപണം തള്ളി റിട്ടേണിംഗ് ഓഫീസര്‍ രംഗത്തെത്തി. ജെഡിടിയിലെ സ്‌ട്രോംഗ് റൂം തുറന്നുവെന്ന രീതിയില്‍ വരുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് റിട്ടേണിംഗ് ഓഫീസര്‍ അറിയിച്ചു.