Saturday, April 25, 2026

കോഴിക്കോട്ട് വീണ്ടും സൂര്യാതപം; ബൈക്ക് യാത്രികന് രണ്ട് കൈകളിലും കാലിലും പൊള്ളലേറ്റു

Spread the love

കോഴിക്കോട്: കോഴിക്കോട് ഒരാള്‍ക്ക് കൂടി സൂര്യാതപമേറ്റു. കൊടിയത്തൂര്‍ പഞ്ചായത്തിലെ പന്നിക്കോട് കാരാളിപ്പറമ്പിലാണ് അത്യാഹിതമുണ്ടായത്.

video
play-sharp-fill

ആര്യംപറമ്പത്ത് അബ്ദുല്‍ ജലീലിനാണ് അപകടം സംഭവിച്ചത്. ഇദ്ദേഹത്തിന്റെ രണ്ട് കൈകളിലും കാലിലും പൊള്ളലേറ്റു.

ഉച്ചയ്ക്ക് 12.30ഓടെ വീട്ടില്‍ നിന്നും ചെറുവാടി ഭാഗത്തേക്ക് ബൈക്കില്‍ പോകുമ്പോള്‍ ചെറുവാടി വയലിന് സമീപത്ത് വെച്ചാണ് കനത്ത ചൂടിനെ തുടര്‍ന്ന് ഇദ്ദേഹത്തിന് അസ്വസ്ഥത അനുഭവപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് കൈകാലുകളില്‍ പൊള്ളിയതിന് സമാനമായി കുമിള രൂപപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ചെറുവാടി ഹെല്‍ത്ത് സെന്ററില്‍ ചികിത്സ തേടിയ ശേഷം വീട്ടിലേക്ക് മടങ്ങി.