കോഴിക്കോട് കോണ്‍വെന്റ് റോഡ് പരിസരത്ത് നിന്ന് ഉപേക്ഷിക്കപ്പെട്ട ഭ്രൂണം കണ്ടെത്തി; പൊലിസും, ഫോറന്‍സിക് വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി

Spread the love

കോഴിക്കോട്: കോഴിക്കോട് കോണ്‍വെന്റ് റോഡ് പരിസരത്ത് നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഭ്രൂണം കണ്ടെത്തി. കോണ്‍വെന്റ് റോഡില്‍ ചര്‍ച്ച് ഓഫ് ഗോഡ് പള്ളിയുടെ കോമ്പൗണ്ടില്‍ നിന്നാണ് ഭ്രൂണം കണ്ടെത്തിയത്. ഇതിന് ആറുമാസത്തെ വളര്‍ച്ചയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

video
play-sharp-fill

ബുധനാഴ്ച്ച രാത്രിയോടെയാണ് സംഭവം. പള്ളിയിലെ ജീവനക്കാരുടെ മൊഴി അനുസരിച്ച് പാലക്കാട് ഈ സമയം പാലക്കാട് രജിസ്‌ട്രേഷനുള്ള ബസ് ഇതുവഴി കടന്നുപോയിരുന്നു.

അതിന് ശേഷമാണ് ഭ്രൂണം കണ്ടെത്തിയത്. ഉടന്‍തന്നെ വൈദികരെ വിവരമറിയിക്കുകയും, തുടര്‍ന്ന് ടൗണ്‍ പൊലിസില്‍ അറിയിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലിസും, ഫോറന്‍സിക് വിദഗ്ദരും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പൊലിസ് അറിയിച്ചു.