video
play-sharp-fill

കോഴിക്കോട്ട് ചികിത്സയിലായിരുന്ന 9–ാം ക്ലാസ് വിദ്യാർഥിനിയുടെ മരണം; ഭക്ഷ്യവിഷബാധ മൂലമെന്ന് സംശയം

കോഴിക്കോട്ട് ചികിത്സയിലായിരുന്ന 9–ാം ക്ലാസ് വിദ്യാർഥിനിയുടെ മരണം; ഭക്ഷ്യവിഷബാധ മൂലമെന്ന് സംശയം

Spread the love

 

കോഴിക്കോട്: നാദാപുരത്ത് ഛർദിയും വയറിളക്കവും മൂലം ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചത് ഭക്ഷ്യവിഷബാധ മൂലമെന്ന് സംശയം. വളയം നീലാണ്ടുമ്മൽ പടിഞ്ഞാറയിൽ സജീവന്റെയും ഷൈജയുടെയും മകൾ ദേവതീർഥയാണ് ഇന്നു രാവിലെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. വളയം ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ്.

 

അമ്മയോടൊപ്പം പൊയിലൂരിലെ വീട്ടിലായിരുന്നു ദേവതീർഥ. ഛർദിയും വയറിളക്കവും കാരണം കഴിഞ്ഞ രണ്ട് ദിവസമായി തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്നാണ് ഇന്നലെ കോഴിക്കോട്ടേക്കു മാറ്റിയത്.

 

ദേവതീർഥയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപ്രതി മോർച്ചറിയിലേക്കു മാറ്റി. പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം സ്‌ഥിരീകരിക്കാൻ സാധിക്കൂ എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group