Spread the love

കോഴിക്കോട്: ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് കാണാതായ പോക്‌സോ കേസ് അതിജീവിതയെ കണ്ടെത്തി. കോഴിക്കോട് ബീച്ചില്‍ നിന്നാണ് പൊലീസ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു.

video
play-sharp-fill

രണ്ട് തവണ പീഡിപ്പിക്കപ്പെട്ടതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ ഷെല്‍ട്ടര്‍ ഹോമില്‍ എത്തിച്ചത്. വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് പോകാനായി ഇറങ്ങിയ പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു.

അതേസമയം, പെണ്‍കുട്ടി ഷെല്‍ട്ടര്‍ ഹോമില്‍ സുരക്ഷിതയല്ലെന്നും തനിക്കൊപ്പം വിടണമെന്നും ആവശ്യപ്പെട്ടുകൊണ്ട് അമ്മ മുഖ്യമന്ത്രിക്ക് കത്തയയ്ക്കുകയും ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ നടപടി കാത്തിരിക്കുന്നതിനിടെയാണ് പെണ്‍കുട്ടിയെ കാണാതാവുന്നത്. ചേവായൂര്‍ പൊലീസിന്റെ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്