video
play-sharp-fill

പ്രസവത്തെ തുടർന്ന് യുവതിയും നവജാതശിശുവും മരിച്ച സംഭവം: പത്മ ആശുപത്രിയിലെ ചികിത്സാ പിഴവിനെതിരെ കുടുംബം ആരോഗ്യ മന്ത്രിക്ക് പരാതി നൽകി

പ്രസവത്തെ തുടർന്ന് യുവതിയും നവജാതശിശുവും മരിച്ച സംഭവം: പത്മ ആശുപത്രിയിലെ ചികിത്സാ പിഴവിനെതിരെ കുടുംബം ആരോഗ്യ മന്ത്രിക്ക് പരാതി നൽകി

Spread the love

 

കാസർഗോഡ്: പ്രസവത്തെ തുടർന്ന് യുവതിയും നവജാത ശിശുവും മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ കുടുംബം. കാസർഗോഡ് പത്മ ആശുപത്രിക്കെതിരെയാണ് ചികിത്സാ പിഴവ് കുടുംബം ആരോപിച്ചത്. കാസർഗോഡ് ചേറ്റുകൊണ്ട് സ്വദേശിനി ദീപയാണ് ചികിത്സാപിഴവിനെ തുടർന്ന് മരിച്ചത്.

 

ഗർഭിണിയായത് മുതൽ ദീപ കാസർകോട് പത്മ ആശുപത്രിയിലാണ് ചികിത്സ തേടിയിരുന്നത്. ചികിത്സക്കിടെ ആരോഗ്യനില വഷളായതോടെ യുവതിയെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ നിർദേശിക്കുകയായിരുന്നു. എന്നാൽ പ്രസവത്തിലെ അപകട സാധ്യത ഡോക്ടർ പറഞ്ഞില്ലെന്നും കുട്ടി മരിച്ച വിവരം അധികൃതർ മറച്ചുവെച്ചുവെന്നുമാണ് കുടുംബത്തിന്റെ ആരോപണം.

 

തുടർന്ന് ആരോഗ്യമന്ത്രിയ്ക്കും, മനുഷ്യാവകാശ കമ്മീഷനും ഉൾപ്പെടെ യുവതിയുടെ കുടുംബം പരാതി നൽകി. മറ്റ് ആരോഗ്യപ്രശ്നങ്ങളാണ് യുവതിയുടെ മരണ കാരണമെന്നാണ് ആശുപത്രിയുടെ വിശദീകരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group