
ഗർഭപാത്രം നീക്കുന്നതിനിടെ കുടൽ മുറിഞ്ഞു; ആന്തരികാവയങ്ങളിൽ ഒന്നാകെ അണുബാധ; ശസ്ത്രക്രിയക്ക് ശേഷം വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ചികിത്സാപ്പിഴവെന്ന് പരാതി. ഗർഭപാത്രം നീക്കുന്ന ശസ്ത്രക്രിയയ്ക്ക് ശേഷം കോഴിക്കോട് സ്വദേശിനി മരിക്കുകയായിരുന്നു.
കോഴിക്കോട് പേരാമ്പ്ര സ്വദേശിനി വിലാസിനിയാണ് (57) മരിച്ചത്. സംഭവത്തിൽ മെഡിക്കൽ കോളേജിനെതിരെ ആരോപണവുമായി കുടുംബം രംഗത്തെത്തി. ശസ്ക്രിയക്കിടെ ചികിത്സാപ്പിഴവ് പറ്റിയെന്ന് കുടുംബം ആരോപിച്ചു.
ഗർഭപാത്രം നീക്കുന്നതിനിടെ കുടൽ മുറിഞ്ഞിരുന്നു. കുടലിന് പോറൽ ഏറ്റിട്ടുണ്ടെന്ന് ഡോക്ടമാർ തന്നെ പറഞ്ഞുവെന്ന് കുടുംബം പറയുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട് ആന്തരികാവയവങ്ങളിൽ ഒന്നാകെ അണുബാധയുണ്ടായി. അതിന് ശേഷം മറ്റൊരു ശസ്ത്രക്രിയ നടത്തിയെങ്കിലും രോഗിയുടെ ജീവൻ രക്ഷിക്കാനായില്ല.
Third Eye News Live
0