video
play-sharp-fill

കോഴിക്കോട് നഗരത്തിൽ വീണ്ടും വൻ കഞ്ചാവ് വേട്ട; സംശയാസ്പദമായ രീതിയിൽ ബസ് സ്റ്റാൻഡ് പരിസരത്തു നിന്നും ട്രോളി ബാഗുമായി രണ്ടുപേർ പിടിയിൽ; പരിശോധനയിൽ കണ്ടെത്തിയത് 20 കിലോയോളം കഞ്ചാവ്

കോഴിക്കോട് നഗരത്തിൽ വീണ്ടും വൻ കഞ്ചാവ് വേട്ട; സംശയാസ്പദമായ രീതിയിൽ ബസ് സ്റ്റാൻഡ് പരിസരത്തു നിന്നും ട്രോളി ബാഗുമായി രണ്ടുപേർ പിടിയിൽ; പരിശോധനയിൽ കണ്ടെത്തിയത് 20 കിലോയോളം കഞ്ചാവ്

Spread the love

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വൻ കഞ്ചാവ് വേട്ട. പുതിയ ബസ്റ്റാൻഡിൽ നിന്ന് 20 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയിൽ.

എറണാകുളം സ്വദേശിയായ ഷാജി, ബംഗാൾ സ്വദേശിയായ നോമിനുൽ മാലിത എന്നിവരാണ് ഡാൻസാഫ് ടീമിന്റെ പിടിയിലായത്. കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് ഇരുവരും പിടിയിലായത്.

രണ്ട് ട്രോളി ബാഗിലും മറ്റ് ബാഗുകളിലുമായി ഒളിപ്പിച്ച് പെരുമ്പാവൂരിലേക്ക് കടത്താനായിരുന്നു ഇവരുടെ ശ്രമം. സംശയം തോന്നി ഡാൻസാഫ് ടീം ഇവരെ പരിശോധിക്കുകയായിരുന്നു. ഒഡീഷയിൽ നിന്നും പെരുമ്പാവൂരിലേക്ക് കൊണ്ടുപോവുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വിൽപ്പനക്ക് കൊണ്ടുപോവുകയായിരുന്നു കഞ്ചാവ്. ഒഡീഷയിൽ നിന്നാണ് കഞ്ചാവ് വാങ്ങിയത്. ഡൻസാഫ് അറിയിച്ചതിനെ തുടർന്ന് കസബ എസ് ഐ ജഗ്‌മോഹൻ ദത്തൻ പുതിയ സ്റ്റാന്റിലെത്തി. പ്രതികളെയും കഞ്ചാവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.