
കോഴിക്കോട് കോർപറേഷനിൽ ലക്ഷങ്ങളുടെ ധൂർത്ത്; 16 ലക്ഷം രൂപ വിലയുള്ള കാറിന് 27 ലക്ഷം രൂപ വാടക; നടക്കുന്നത് തീവെട്ടിക്കൊള്ള
സ്വന്തം ലേഖകൻ
കോഴിക്കോട്: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ കോർപറേഷൻറെ ധൂർത്ത്.
സാമ്പത്തിക രംഗം തകരാതെ മുന്നോട്ടുകൊണ്ടുപോകാൻ സർക്കാർ ഏറെ പാടുപെടുന്നതിനിടെയാണ് കോഴിക്കോട് കോർപറേഷൻ കാർ വാടകയുടെ പേരിൽ ലക്ഷങ്ങൾ പാഴാക്കുന്നത്. 16 ലക്ഷം രൂപ വിലയുള്ള കാറിന് 27 ലക്ഷം രൂപയ്ക്ക് വാടകക്കെടുക്കാനാണ് നീക്കം നടക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോർപറേഷൻറെ കുടുംബശ്രീയുടെ ആവശ്യങ്ങൾക്കായി അനർട്ട് വഴി ടാറ്റ നെക്സോൺ ഇലക്ട്രോണിക് കാർ വാടകയ്ക്കെടുക്കാനാണ് തീരുമാനം. കാർ വാടകയ്ക്കെടുക്കുന്നതിന് അനർട്ട് വ്യവസ്ഥകളും നിബന്ധനകളും നൽകിയിട്ടുണ്ട്. ഇത് അംഗീകരിക്കുന്നതിനും ക്ഷേമകാര്യ സ്ഥിരം സമിതി മുമ്പാകെ സമർപ്പിച്ചിരുന്നു.
തുടർന്നാണ് ക്ഷേമകാര്യ സ്ഥിരം സമിതി ശിപാർശ ഇന്നത്തെ കൗൺസിൽ മുമ്ബാകെ അവതരിപ്പിക്കുന്നത്. അനർട്ടിൻറെ വ്യവസ്ഥ പ്രകാരം വാഹനത്തിൻറെ മാസവാടക 27,540 ആണ്. അഞ്ച് ശതമാനം ജിഎസ്ടിക്ക് പുറമേയാണിത്.